കാലടി: സംസ്കൃതഭാഷ മറ്റുഭാഷകളില്നിന്നെല്ലാം വ്യത്യസ്തമായി അനേകനൂറ്റാണ്ടുകളായി ഭാരതീയസംസ്കൃതിയുടെ പ്രധാനസ്രോതസ്സായി ഇന്നും നിലനില്ക്കുന്നതില് നിന്നുതന്നെ അതിന്റെ മഹത്വവും പ്രാമാണികതയും വ്യക്തമാണെന്ന് ശൃംഗേരി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠത്തിലെ ന്യായവിഭാഗം അദ്ധ്യക്ഷന്‍ ഡോ.കെ.ഇ.മധുസൂദനശാസ്ത്രി പറഞ്ഞു. സംസ്കൃതസര്‍വകലാശാല സംസ്കൃതവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രശസ്ത സംസ്കൃതപണ്ഡിതന്മാരായ കോതമംഗലം വാസുദേവന്‍ നമ്പൂതിരി (വേദം), ഡി.ശ്രീരാമന് നമ്പൂതിരി (സാഹിത്യം), ഡോ.പാണാവള്ളി രാധാകൃഷ്ണന് (ന്യായം), ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ (വ്യാകരണം), കെ.പി.ബാബുദാസ് (വേദാന്തം) എന്നിവരെ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര് പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: