അബുജ: വടക്കു കിഴക്കന്‍ നൈജീരിയയില്‍ നാട്ടു സൈന്യത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടു.
ബോര്‍ണോയിലെ മോങ്ഗുനോയിലാണ് നാട്ടു സേനയ്ക്കെതിരെ ആക്രമണമുണ്ടായത്. തീവ്രവാദികളെ നേരിടാനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രാദേശിക നാട്ടു സൈന്യത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 34 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ബോകോ ഹറം ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ പതിയിരുന്ന ഭീകരര്‍ നൂറോളം വരുന്ന നാട്ടു സൈന്യത്തിനു നേരെ അക്രമം അഴിച്ചു വിടുകയായിരുവെന്ന് സണ്‍ഡെ ട്രൈബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സേനയില്‍ നിന്നും തട്ടിയെടുത്ത വാഹനത്തില്‍ സൈനിക വേഷധാരികളായെത്തിയാണ് ഭീകരര്‍ ഇവര്‍ക്കെതിരെ ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാട്ടു സൈന്യത്തിലെ 20 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: