തൃപ്പൂണിത്തുറ: ഗംഗാട്രാവല്സിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. ഗംഗാട്രാവല്സ് ഉടമയുടെ തൊഴിലാളി വിരുദ്ധ നടപടികളിലും, തൊഴില്‍ നിഷേധത്തിനും എതിരെയാണ് ബിഎംഎസ് തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനോട് അനുബന്ധിച്ച് ഇന്ന് നടന്ന വിശദീകരണയോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വി.ആര്.അശോകന് അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് സി.എ.സജീവ് മേഖലാ സെക്രട്ടറി എം.എസ്.വിനോദ്കുമാര്‍, മേഖലാ ഭാരവാഹികളായ പി.എല്‍.വിജയന്, റെജിമോന്.പി.വി, എ.ടി.സജീവ്, വി.ബി.വിനോദ്, സുബ്രഹ്മണ്യന് പാമ്പാടി, ദുര്‍ഗ്ഗാ ഷാജി എന്നിവര്‍ സംസാരിച്ചു. സുനില്‍ കുമാര്‍ കെ.എസ്.നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: