ബീജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചതായി അധികൃതര്‍ പറഞ്ഞു. റിക്ടര്‍ സെക്യിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സിന്‍ജുവാന്‍,യുനാന്‍ പ്രവിശ്യകളിലാണ് ഭൂകമ്പമുണ്ടായത്. ബെന്സിലര് പ്രവിശ്യയിലാണ് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭൂകമ്പത്തില്‍ 22 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന് ടൂസ്റ്റിറ്റ് ബസിന്റെ മുകളിലേക്ക് പാറ വീണ് ഡ്രൈവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വച്ച് ഡ്രൈവര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. മൂന്ന് ബസുകള്‍ പാറ വീണ് പൂര്‍ണമായി തകര്‍ന്നതായും അധികൃതര്‍ പറഞ്ഞു.
17 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സിച്ചുവാന്‍ പ്രവിശ്യയില്‍ 2008 മെയ്യിലുണ്ടായ ഭൂകമ്പത്തില്‍ 90,000 പേര് മരിച്ചിരുന്നു. സിച്ചുവാനില്‍ ഈ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ 193 പേര് മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: