പുത്തൂര്‍: ഹിന്ദുത്വമാണ് ഇന്ത്യാക്കാരന്റെ ആത്മസത്തയെന്ന് ചലച്ചിത്രതാരം എന്‍.എല്‍. ബാലകൃഷ്ണന്. ആറ്റുവാശ്ശേരിയില്‍ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണ ബാലഗോകുലം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് പൊതുസമൂഹം ഹിന്ദുത്വത്തിന്റെ പ്രഭാവത്തെ തിരിച്ചറിഞ്ഞത്. അതുറക്കെ പറയുന്നതിന് ആരെയും ഭയപ്പെടേണ്ടതില്ല. രാജ്യത്ത് മതതൂവ്രവാദം വളരുകയാണ്. എവിടെ ഒരു സ്ഫോടനം നടന്നാലും അതിന്റെ അന്വേഷണം ഒടുവില്‍ ചെന്നെത്തുന്നത് ഏതെങ്കിലും ഒരു ഇസ്ലാമികനാമധാരിയിലാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. അതെന്തുകൊണ്ട് എന്ന് ആ സമൂഹവും എല്ലാവരും ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഓണംപള്ളില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വയയ്ക്കല്‍ മധു മുഖ്യ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണ പരമാത്മാവിന്റെ ജീവിതം വലിയ പാഠമാണെന്ന് മധു പറഞ്ഞു. മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് പ്രകൃതിയെന്ന വിചിത്രവും വികലവുമായ ചിന്താഗതി വളര്‍ന്നുവന്നതാണ് രാജ്യം നേരിടുന്ന പാരിസ്ഥിതിക ചൂഷണങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആറ്റുവാശ്ശേരി നാണു ജോത്സ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസസഹായം ആറ്റുവാശ്ശേരി ശ്രീനിവാസന് ജോത്സ്യര് വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ അജികുമാര്‍, തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി എം. സതീശന്, വിവിധ സമുദായസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗിരീഷ് ചെക്കാല സ്വാഗതവും ഇന്ദുലാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: