കൊച്ചി: ട്രഷറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന് വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. കവിയും മുന്‍ ട്രഷറി ജീവനക്കാരനുമായ ബാലചന്ദ്രന് ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര, എടത്തല യുവധാര വായനകാല എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ല ട്രഷറി ഓഫീസര്‍ പി.എച്ച്. ആസാദ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എറണാകുളം സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ മണിയമ്മയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്കി. നെഹ്റു യുവകേന്ദ്ര ജില്ല കോ ഓഡിനേറ്റര്‍ ജയിന് ജോര്‍ജ്, കെ.എം. സുകുമാരന്‍, ജോസ് ജോസഫ്, ലൈലാദേവി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: