കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകള്‍ക്ക് ലഭിക്കാത്ത ആധാര്‍കാര്‍ഡ് നിര്‍ബന്ധമായി കൊണ്ടുവരണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന നിലപാട് പൊതുജനങ്ങളെ പെരുവഴിയിലാക്കുന്നു. ആധാര്‍ കാര്‍ഡ് ലഭ്യമാകുന്നതുവരെ ഉദ്യോഗസ്ഥര്‍ ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടുള്ള ഉപയോഗം ഒഴിവാക്കണമെന്നും കോതമംഗലം പൗരസമിതി പ്രവര്‍ത്തക കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കണ്വെന്ഷന് മുഖ്യ രക്ഷാധികാരി മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി ജോണി മാറാച്ചേരിയില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ പി.സി.ജോര്‍ജ്, എം.എ.കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി സിനോയ് ജോസഫ്, ട്രഷറര്‍ ടി.പി.മേരിദാസ്, മീഡിയാസെല് കണ്‍വീനര്‍ നിയാസ് അടിവാട്, വൈസ് ചെയര്മാന്മാരായ കെ.സി.മാര്‍ക്കോസ്, സി.എസ്.മീരാന്‍, ഭാരവാഹികളായ ജോണി നെല്ലിമറ്റം, ജോണി കണ്ണാടിക്കോട്, ബാബു തൃക്കാരിയൂര്‍, കെ.കെ.വിജയന് യുവ പൗരസമിതി പ്രസിഡന്റ് ബിജോ ബേബി, വനിതാ പൗരസമിതി പ്രസിഡന്റ് സെലിന് മാത്യു എന്നീ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: