ഇടപ്പള്ളി: നൂറുശതമാനം ജൈവവളമുപയോഗിച്ച് കൃഷിചെയ്യുന്ന പൊക്കാളി അരിക്ക് രുചിയും, പോഷകമൂല്യങ്ങളും കൂടും. വില അല്പം ഏറി നിന്നാലും പൊക്കാളി അരി ഓണവിപണിയില്‍ ജനപ്രിയം തന്നെ. വാരാപ്പുഴയിലെയും കടമക്കുടിയിലെയും സംയുക്ത പാടശേഖര സമിതിയായ ഐ.സി.എസ് ആണ് വിവിധ കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ച് വിപണിയിലെത്തിക്കുന്നത്.
ഈ വര്‍ഷം കാലവര്‍ഷം കുറെയേറെ പാടശേഖരങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ടെങ്കിലും ഓണചന്തയ്ക്ക് കരുതാന്‍ ശേഖരമായി നെല്ല് ശേഖരിച്ചുവച്ചിട്ടുണ്ട്.
എളങ്കുന്നപ്പുഴ പഞ്ചായത്തിലും, കടമക്കുടി പഞ്ചായത്തിലും ഓണചന്തയ്ക്കും എറണാകുളത്ത് നടത്തുന്ന ഓണം ഫെയറിലും അരി എത്തിക്കും. അടുത്ത ദിവസങ്ങളിലായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള നാലു പഞ്ചായത്തുകളിലെയും കര്‍ഷകരെ വിളിച്ചുചേര്‍ത്ത് കൃഷി ഓഫീസറിന്റെ നേതൃത്വത്തില്‍ യോഗം ചേരും. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുന്നതിനുള്ള തീരുമാനവും എടുക്കുമെന്ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: