കൊച്ചി: കാല്ച്ചിലമ്പുകളണിഞ്ഞ് പുല്ലാങ്കുഴല്‍ നാദമുണര്‍ത്തി ഉണ്ണിക്കണ്ണന്മാരുടെ പാദസ്പന്ദനങ്ങളാല് എഴുനാഗക്കുളത്തപ്പന്റെ മണ്ണ് അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയായിമാറി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരാണ് അണിനിരന്നത്.
എറണാകുളം നഗരമദ്ധ്യത്തില്‍ മാധവഫാര്‍മസി ജംഗ്ഷനില്‍ നിന്നാരംഭിച്ച ശോഭായാത്ര കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വിസി ഡോ.എം.സി.ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.
അയ്യപ്പന്‍കാവ്, തിരുമല ദേവസ്വം, വെങ്കിടേശ്വര ക്ഷേത്രം, രവിപുരം ശ്രീകൃഷണ സ്വാമി ക്ഷേത്രം, കുമാരേശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്, ജസ്റ്റീസ് പി.എസ്.ഗോപിനാഥ്, ശ്രീകുമാരി രാമചന്ദ്രന്, പി.എന്‍.രാമചന്ദ്രക്കമ്മത്ത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചപാണ്ഡവന്മാരും കാളിയമര്‍ദ്ദനവും ബാന്റ് മേളവും നാദസ്വരവുമെല്ലാം അണിനിരന്ന ഘോഷയാത്ര മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ഘോഷയാത്രകളുമായി ജോസ് ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളത്തപ്പന്റെ സന്നിധിയില്‍ സമാപിച്ചു.
ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്ശന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, പി.വി.അതികായന്, സി.ജി.രാജഗോപാല്‍, രാമചന്ദ്രന്, സി.അജിത്ത്, എസ്.വി.ഗോപകുമാര്‍, പി.എം.രഞ്ജിത്ത്, ജി.സതീഷ്കുമാര്‍, മേലേത്ത് രാധാകൃഷ്ണന്, സുമത്ത് ബാബു, കെ.പി.ഹരിഹരകുമാര്‍ എന്നിവര്‍ ശോഭായാത്രകള്‍ക്ക് നേതൃത്വം നല്കി.
ആലുവയില്‍ പെരുമ്പിള്ളി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ബാലഗോകുലം സംസ്ഥാനപൊതുകാര്യദര്ശി വി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഗോകുലപതാകയേന്തിയ ഉണ്ണിക്കണ്ണന്, ഭാരതാംബ, നൂറുക്കണക്കിന് ഉണ്ണിക്കണ്ണന്മാര്, ഗോപികമാര്‍, അമ്മമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ശോഭായാത്ര ദ്വാപരയുഗസ്മരണയുണര്ത്തി. വൈവിധ്യമാര്‍ന്ന വേഷങ്ങളും, ഭജനമണ്ഡലികളും ശോഭയാത്രക്ക് മിഴിവേകി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിചേര്‍ന്ന ശോഭയാത്രക്ക് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, വനവാസി വികാസ് കേന്ദ്രം ദക്ഷിണമേഖല ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.വി.പ്രദീപ്കുമാര്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ.എസ്.അയ്യപ്പന്‍പിള്ള, താലൂക്ക് സംഘചാലക് വിനോദ് കമ്മത്ത്, പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമിതി അംഗം എസ്.ഗോപാലകൃഷ്ണന്, പി.മോഹന്‍ദാസ്, നഗരസഭ കൗണ്‍സിലര്‍ കെ.വി.സരള, എം.മോനിഷ്, യു.രാജേഷ്, പി.ഡി.ഹരിദാസ്, ശശിതുരുത്ത്, എന്‍.അനില്‍കുമാര്‍, എസ്.സജീഷ്, ഇ.സി.സന്തോഷ്കുമാര്‍, ഇ.സി.സഹദേവന്, രമണന് ചേലക്കുന്ന്, സി.ബി.അച്യൂതന്, എസ്.രാജഗോപാല്‍, പി.കെ.ഗോപാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി മേഖലയിലെ ശോഭായാത്രകള്‍ക്ക് ആഘോഷസമിതി ഭാരവാഹികളായ പി.ബാബു, സുധീഷ് ശേണായി, രഘു, സതീഷ് പ്രൊഫ.അമ്മുക്കുട്ടി, കൗണ്‍സിലര്‍ ശ്യാമളാപ്രഭു, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി.അജിത്, നഗര്‍ അദ്ധ്യക്ഷന്‍ പി.പി.ആനന്ദ്, സെക്രട്ടറി എസ്.അശോക്കുമാര്, ജില്ലാ സെക്രട്ടറി കെ.വേണുഗോപാല്‍, വിഎച്ച്പി ജില്ലാ ഉപാദ്ധ്യക്ഷന്‍ നവീന്‍കുമാര്‍, നഗര്‍ അദ്ധ്യക്ഷന്‍ എസ്.എസ്.രാമചന്ദ്രന്, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളായ ജി.പി.ഗോയല്‍, വിശ്വനാഥ് അഗര്‍വാള്‍, എം.ആര്.ശര്‍മ്മ, എന്‍.ബാബുറാവു, കെ.വെങ്കിടാചലം, പ്രേമാനന്ദപ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്കി. രാമേശ്വരം കേന്ദ്രശോഭായാത്രക്ക് എസ്.സുധേഷ് ധനുജേന്ദ്രന്, ഗിരിഷ്, ജഗദീഷ്, രഘുരാം തുടങ്ങിയവര്‍ നേതൃത്വം നല്കി. ഏലൂര്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കുട്ടക്കാവില് സമാപിച്ചു. മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട ശോഭായാത്ര കമ്പനിപ്പടി ചുറ്റി മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസാമി ക്ഷേത്രത്തില്‍ സമാപിച്ചു. ഏലൂര്‍ മേജര്‍ നാറാണത്തുനിന്നും, പാട്ടുപുരയ്ക്കല്‍, വടക്കുഭാഗം സുബ്രഹ്മണ്യക്ഷേത്രം, ഇലഞ്ഞിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കമ്പനിപ്പടിയില്‍ സംഗമിച്ച് ഏലൂര്‍ നാറാണത്ത് ക്ഷേത്രത്തില്‍ ഉറിയടിയോടെ സമാപിച്ചു.
വാദ്യമേളങ്ങളുടെയും ഭജനമണ്ഡലിയുടെ അകമ്പടിയോടെ നടന്ന ശോഭായാത്രക്ക് ടി.ബി.ഹരി, ഇ.കെ.അയ്യപ്പന്, കെ.സി.സുരേഷ്, കെ.എസ്.രതീഷ്, കെ.കെ.അനീഷ്, വി.എന്‍.അഭിലാഷ്, കെ.എസ്.സുബീഷ്, പി.എന്‍.സന്ദീപ്, പി.ജി.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി. എടക്കണ്ടം ക്ഷേത്രത്തില്‍ ഉറിയടി, പ്രസാദവിതരണം എന്നിവയുണ്ടായി. എന്‍എഡി മുകള്‍, പുതുപ്പാറ, നടാശ്ശേരി, മുതിരക്കാട് മുകള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ശോഭയാത്ര പുക്കാട്ടുപടി ജംഗ്ഷനില്‍ എത്തി കുഞ്ചാട്ടുകര ദേവിക്ഷേത്രത്തില്‍ സമാപിച്ചു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കീഴ്മാട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ പ്രഭാതഭേരിയോടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം ആരംഭിച്ചത്. വൈകിട്ട് കീഴ്മാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തി ശോഭയാത്ര പഞ്ചായത്തുകവലയില് സംഗമിച്ച് ശ്രിവെള്ളുപ്പാടത്ത് ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു.
കിഴക്കമ്പലം വിലങ്ങ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര അമ്പലപ്പടിയില്‍ സംഘമിച്ച് കിഴക്കമ്പലം അയ്യപ്പന്ങ്കുഴി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.
തൃപ്പൂണിത്തുറയില്‍ ബാലഗോകുലങ്ങളുടെയും, ക്ഷേത്രസമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശോഭായാത്രകളും, സംഗമിച്ച ശേഷം പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രകരിച്ചുള്ള മഹാശോഭയാത്രയും നടന്നു.
ഉദയം പേരൂര്‍ മാന്താറ്റ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് രാവിലെ കളഭാഭിഷേകം, വിശേഷാല്‍ പഞ്ചവാദ്യം, 5 ഗജരാജക്കന്മാര്ക്ക് സ്വീകരണം, ആനയൂട്ട്, അഷ്ടമിരോഹിണി സദ്യ, 60ല്‍പ്പരം കലാകാരന്മാര് പങ്കെടുക്കുന്ന പാണ്ടിമേളം- പാഞ്ചാരിമേളം എന്നിവയോടെയുള്ള എഴുന്നുള്ളിപ്പും നടന്നു.
ഉദയംപേരൂര്‍ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിലായി 7 ശോഭായാത്രകള്‍ നടന്നു. ഇവയെല്ലാം പുതിയകാവില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു. ഇന്നലെ നഗരം കേന്ദ്രീകരിച്ചും, ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും നടക്കുന്ന ശോഭായാത്രകളില്‍ നൂറുകണക്കിന് ബാലികാ-ബാലന്മാര് ശ്രീകൃഷ്ണ രാധാ-ഗോപിക വേഷമണിഞ്ഞ് അണിനിരന്നു.
കാലടി: തുറവുംകര വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടമിരോഹിണി ആഘോഷിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ശോഭായാത്ര മുത്തപ്പന് കോവില്‍ ക്ഷേത്രം, ചെങ്ങല്‍ ഭഗവതിക്ഷേത്രം വഴി കാഞ്ഞൂര്‍ പന്തയ്ക്കല്‍ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
തേവയ്ക്കല്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തേവയ്ക്കലില്‍ മഹാശോഭായാത്ര നടന്നു. മുക്കോട്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശോഭായാത്ര അനന്തപുരം, കഴിക്കാട്ടുകാവ്, ശിവഗിരി, കൂര്ളാട്, മണിയത്ര, ആനക്കുഴിക്കാട്ട് ക്ഷേത്രം, പൊന്നക്കുടം, പുതുശ്ശേരി മല എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകളുമായി സംഘമിച്ച് കങ്ങരപ്പടി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചെത്തി. തുടര്‍ന്ന് ഉറിയടി, സാംസ്ക്കാരിക സമ്മേളനം എന്നിവ നടന്നു. തേവയ്ക്കല്‍ ഗവ.ഹൈസ്കൂളില്‍ നിന്നും എസ്എസ്എല്‍സിയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയ്ക്ക് മാധവ്ജി പുരസ്ക്കാരവും സംസ്കൃതത്തിലെ ഉന്നത വിജയികള്‍ക്ക് ടി.കെ.ത്രിവിക്രമശാസ്ത്രി സ്മരണോപഹാരവും തദവസരത്തില്‍ നല്കി. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാ-കായിക സാഹിത്യ മത്സരങ്ങള്‍ ശംഖുചക്ര ഓഡിറ്റോറിയത്തില്‍ നടന്നു.
പെരുമ്പാവൂര്‍: ജന്മാഷ്ടമിയോടനുബന്ധിച്ച് ആല്‍പ്പാറ ക്ഷേത്രത്തില്‍ വിശേഷാല്‍ ജന്മാഷ്ടമി പൂജകള്‍ നടന്നു. രാവിലെ 8ന് ഗോപൂജ, 9ന് ഉറിയടി, രാത്രി 12ന് ജന്മാഷ്ടമി പൂജകള്‍ എന്നിവ നടന്നു.
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മഹാശോഭായാത്ര നടന്നു. ഇതോടനുബന്ധിച്ച് സമീപ പഞ്ചായത്തുകളിലായി 21 ഉപ ശോഭായാത്രകളും സംഘടിപ്പിച്ചു. വൈകിട്ട് 4ന് വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ മഹാശോഭായാത്രയില്‍ നന്ദനാര്പുരം, ശിവപുരം, തൃക്ക, മടവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപശോഭായാത്രകള്‍ നഗരം ചുറ്റി പി.ഒ.ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഉനാക്കുപ്പ, തെക്കാന്കോട് ശോഭായാത്രകള്‍ കൂടി ചേര്‍ന്ന് മഹാശോഭായാത്രയായി തിരിച്ച് മഹാദേവക്ഷേത്രത്തില്‍ എത്തി സമാപിച്ചു. ശോഭായാത്രയില്‍ കൃഷ്ണരാധാ വേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, കാവടി ചെണ്ടമേളം, പഞ്ചവാദ്യം, ചിന്ത്, അമ്മന്‍കുടം തുടങ്ങിയ അനുഷ്ഠാന കലകളും മറ്റുകലാരൂപങ്ങളും അണിനിരന്നു. വിവിധ ഹിന്ദുസംഘടനാനേതാക്കള്‍ ശോഭായാത്രയില്‍ അണിനിരക്കും. സമാപനയോഗത്തിന് ശേഷം, പ്രഭാഷണവും, കഥകളിയുണ്ടാകും രാത്രി 12ന് വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ അവതാര ദീപാരാധനയും നടന്നു. വാളകം, റാക്കാട്, ആയവന, മാറാടി, മുളവൂര്‍, തൃക്കളത്തൂര്‍, പേഴയ്ക്കാപ്പിള്ളി, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, പാലക്കുഴ, രാമമംഗലം, ഊരമന തുടങ്ങിയ സ്ഥലങ്ങളിലുമാണ് ശോഭായാത്ര സംഘടിപ്പിച്ചത്.
പോണേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും രാധാ-കൃഷ്ണവേഷധാരികളായ ബാലിക-ബാലന്മാരുടെ ശോഭായാത്ര ചെണ്ടന്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
കാലടി: കാലടി രാധാകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചനീണ്ട് നിന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍നിന്നും വൈകിട്ട് 4ന് മഹാശോഭായാത്ര ആരംഭിച്ചു. മേക്കാലടി, തോട്ടകം, മാണിക്യമംഗലം, കാലടി, മറ്റൂര്‍, പിരാരുര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ വാമനപുരം ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. അവിടെ നിന്ന് മഹാശോഭായാത്രയായി മറ്റൂര്‍ ജംഗ്ഷന്, ആദിശങ്കര കീര്‍ത്തിസ്തംഭം, കാലടി ജംഗ്ഷന് ചുറ്റി അദ്വൈതാശ്രമം ശൃംഗേരി മഠം എന്നിവ ദര്‍ശിച്ച് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. മഹാശോഭായാത്ര ഗോകുലപതാക കൈമാറി ബാലഗോകുലം മേഖലാ രക്ഷാധികാരി പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
ശോഭായാത്രയുടെ സമാപനത്തില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയില്‍ വച്ച് വിദ്യാഭ്യാസസാമ്പത്തിക സഹായ വിതരണം, ചികിത്സാ സഹായ വിതരണം എന്നിവ ബാലഗോകുലം സംസ്ഥാന സമിതിയംഗം പി.കെ.വിജയരാഘവന് ഉദ്ഘാടനം ചെയ്തു.
പള്ളുരുത്തി: പള്ളുരുത്തിയില്‍ ആറ് ശോഭായാത്രകള്‍ നടന്നു. പള്ളുരുത്തി വെങ്കിടാചലപതിക്ഷേത്രം, കടേഭാഗം അംബികാദേവി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ പള്ളുരുത്തി അഴകിയകാവില്‍ സംഗമിച്ചു. പെരുമ്പടപ്പ് സര്പ്പസന്നിധി, ഏറണാട്ട് വനദുര്‍ഗാദേവീക്ഷേത്രം, ഇടക്കൊച്ചി അരിക്കനേഴത്ത് എന്നിവിടങ്ങളില്‍നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ ഇടക്കൊച്ചി പരമേശ്വര കുമാരമംഗല മഹാക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളങ്ങി ഈവോദയസമാജം ക്ഷേത്രത്തില്‍നിന്നും തുടങ്ങിയ ശോഭായാത്ര തെക്ക് ഗുരുവര മഠത്തില്‍ സമാപിച്ചു. തൃപ്പൂണിത്തുറ: എരൂരില്‍ രാവിലെ 5ന് നഗര സങ്കീര്‍ത്തനം നടന്നു. വൈകിട്ട് 4ന് ശോഭയാത്ര അന്തിമഹാകാളന്‍ ക്ഷേത്രം വെള്ളാം ഭഗവതി ക്ഷേത്രം പുത്തന്‍കുളങ്ങര ക്ഷേത്രം, ശാസ്താ ക്ഷേത്രം, പിഷാരികോവില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും മുതുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. മരട് നഗര്‍ കുമ്പളം, പൂണിത്തുറ പ്രദേശങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. നെട്ടൂരില്‍ കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്രം, അറക്കല്‍ ഭദ്രകാളി ക്ഷേത്രം, തണ്ടാശ്ശേരി സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ആരംഭിച്ച മൂന്നു ശോഭായാത്രകള്‍ നെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി തട്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളം തെക്ക്, വടക്ക് ഭാഗങ്ങളില്‍നിന്നും ആരംഭിച്ച ശോഭയാത്രകള്‍ കുമ്പളം സെന്ററില്‍ സംഗമിച്ചു. തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ സമാപിച്ചു. ഉറിയടിയും പ്രസാദ വിതരണവും നടന്നു.
പനങ്ങാട് ചേപ്പനം കോതേശ്വരം ക്ഷേത്രം, വ്യാസപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ചേപ്പനം ബണ്ടില്‍ സംഗമിച്ചു. ഘണ്ടാകര്‍ണ ക്ഷേത്രം വഴി ഉദയത്തും വാതില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.
മരട് പാണ്ടവത്ത് ശിവക്ഷേത്രം വാരിക്കാട്ട് മാരിയമ്മന്‍ കോവില്‍, തെക്ക് ഇഞ്ചക്കല്‍ ക്ഷേത്രം, കുണ്ടന്നൂര്‍ ദൈവപുരയ്ക്കല്‍ ക്ഷേത്രം, കുണ്ടന്നൂര്‍ ദൈവപുരയ്ക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു. പാണ്ടവത്ത് ശിവക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മരട് അയിനി ശിവക്ഷേത്രത്തില്‍ സമാപിച്ചു. കൂത്താട്ടുകുളം:ശ്രീറീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് ഏഴ് ശോഭായാത്രകളാണ് നടന്നത്.
കൂത്താട്ടുകുളം,തിരുമാറാടി,കാക്കൂര്‍, പാലക്കുഴ,മണ്ണത്തൂര്‍, എന്നിവടങ്ങില്‍ കൂടാതെ പൂവക്കുളം, വെളിയന്നൂര്‍ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: