ആംസ്റ്റര്‍ഡാം: പാക്കിസ്ഥാനില്‍ വിദ്യാഭ്യാസ അവകാശത്തിനായി പോരാടി, താലിബാന് ആക്രമണത്തെ അതിജീവിച്ച മലാല യൂസഫ്സായിക്ക് കുട്ടികള്‍ക്കായുള്ള സമാധാനത്തിനുള്ള രാജ്യാന്തര പുരസ്കാരം ലഭിച്ചു.
ഹോളണ്ടിലെ കിഡ്സ് റൈറ്റ്സിന്റെ പുരസ്കാരത്തിനാണ് മലാല അര്‍ഹയായത്. സെപ്റ്റംബര്‍ ആറിന് നെതര്‍ലാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ യമനിലെ നോബല്‍സമ്മാന ജേതാവ് തവക്കുല്‍ കര്മാന് മലാലക്ക് പുരസ്കാരം സമ്മാനിക്കും.
കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ മലാല, ധീരതയാര്‍ന്ന വ്യക്തിത്വത്തിനുടമയാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ആ ധീരതക്കുള്ള അംഗീകാരമായാണ് പുരസ്കാരം നല്കാന് തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി വാദിച്ചതിന്റെ പേരില്‍ മലാലയെ സ്വാത്ത് താഴ്വരയില് വച്ച് താലിബാന് തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് മലാലയെ ബ്രിട്ടനില്‍ ചികിത്സക്കായി എത്തിച്ചിരുന്നു. സുരക്ഷകാരണങ്ങളാല്‍ മലാലയും കുടുംബവും ബ്രിട്ടനില്‍ തന്നെയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: