കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദനമായ ഇന്ന് ശോഭയാത്രകള്‍ നഗരത്തിന്റെ വിവിധ ?ഭാഗങ്ങളില്‍ നടക്കും. എറണാകുളം മാധവ ഫാര്‍മസി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മഹാശോഭയാത്ര കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.സി.ദിലീപ്കുമാര് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, ഹൈക്കോടതി റിട്ട ജസ്റ്റിസ് പി.എസ്. ഗോപിനാഥന്, സ്വാഗത സംഘം അധ്യക്ഷന്‍ എന്‍.ശ്രീകുമാര്‍ എന്നിവര്‍ അയ്യപ്പന്‍കാവ് ടി.ഡി.ക്ഷേത്രം, രവിപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു തുടങ്ങുന്ന ശോഭയാത്രകള്‍ ഉദ്ഘാടനം ചെയ്യും. അയ്യായിരത്തോളം ശ്രീകൃഷ്ണ രാധാ വേഷധാരികളായ ബാലികാ ബാലന്മാര് പങ്കെടുക്കുന്ന ശോഭയാത്ര ജോസ് ജംഗ്ഷനില്‍ സംഗമിച്ച് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സമാപിക്കും. ഇതിനു പുറമെ മട്ടാഞ്ചേരി, പളളുരുത്തി, മരട്, തൃക്കാക്കര, തൃപ്പൂണിത്തുറ, തിരുവാങ്കുളം എന്നീ പ്രദേശങ്ങളില്‍ നൂറോളം ശോഭയാത്രകളിലായി അന്പതിനായിരത്തില് പരം പേര് പങ്കെടുക്കും.
തൃപ്പൂണിത്തുറ: ശ്രീകൃഷ്ണജയന്തി അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി മേഖലയിലെ ക്ഷേത്ര സകേതങ്ങളില് വിവിധ പരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കമായി.
ബാലഗോകുലങ്ങളുടെയും, ക്ഷേത്രസമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശോഭായാത്രകളും, സംഗമിച്ച ശേഷം പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രകരിച്ചുള്ള മഹാശോഭയാത്രയും നടത്തും.
ഉദയം പേരൂര്‍ മാന്താറ്റ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് രാവിലെ കളഭാഭിഷേകം, വിശേഷാല്‍ പഞ്ചവാദ്യം, 5 ഗജരാജക്കന്മാര്ക്ക് സ്വീകരണം, ആനയൂട്ട്, അഷ്ടമിരോഹിണി സദ്യ, 60ല്‍പ്പരം കലാകാരന്മാര് പങ്കെടുക്കുന്ന പാണ്ടിമേളം- പാഞ്ചാരിമേളം എന്നിവയോടെയുള്ള എഴുന്നുള്ളിപ്പ് എന്നിവയാണ് പ്രധാനപരിപാടികള്‍.
കൊച്ചിദേവസ്വം ബോര്‍ഡിന്റെ കാരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജന്മാഷ്ടമിയായ ബുധനാഴ്ച രാവിലെ മുതല്‍ സംപൂര്‍ണ നാരായണീയപാരായണം വൈകിട്ട് 4ന് ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര എന്നിവ നടത്തും.
ഉദയംപേരൂര്‍ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിലായി 7 ശോഭായാത്രകള്‍ വൈകിട്ട് നടത്തും. ഇവയെല്ലാം പുതിയകാവില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും.
ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം, ചക്കംകുളങ്ങര ക്ഷേത്രം, എരൂര്‍ മുതുകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, തെക്കും ഭാഗം ശ്രീനിവാസകോവില്‍, എട്ടെന്നില്‍ ക്ഷേത്രം എന്നിവിടങ്ങളിലും അഷ്ടമി രോഹിണി പരിപാടികള്‍ക്ക് തുടക്കമായി.
ഇരുമ്പനം, തിരുവാങ്കുളം, മൂരിയമംഗലം, കണയന്നൂര്‍ പ്രദേശങ്ങളിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശോഭായാത്രകള്‍ക്ക് ഒരുക്കങ്ങളായി.
ഉദയം പേരൂര്‍ കടവില്തൃക്കോവില് ക്ഷേത്രം, പടിക്കല്കാവ്, പെരുംതൃക്കോവില്‍ ഭാഗങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ എംഎല്‍എ റോഡ് ഉപറോഡുകള്‍ വഴി മഹാശോഭായാത്രയായി പരിണമിക്കും.
അഷ്ടമി രോഹിണിദിവസം ബുധനാഴ്ച നഗരം കേന്ദ്രീകരിച്ചും, ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും നടക്കുന്ന ശോഭായാത്രകളില്‍ നൂറുകണക്കിന് ബാലികാ-ബാലന്മാര് ശ്രീകൃഷ്ണ രാധാ-ഗോപിക വേഷമണിഞ്ഞ് അണിനിരക്കും.
കാലടി: തുറവുംകര വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടമിരോഹിണി ആഘോഷിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ശോഭായാത്ര മുത്തപ്പന് കോവില്‍ ക്ഷേത്രം, ചെങ്ങല്‍ ഭഗവതിക്ഷേത്രം വഴി കാഞ്ഞൂര്‍ പന്തയ്ക്കല്‍ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും.
തേവയ്ക്കല്‍: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തേവയ്ക്കലില്‍ മഹാശോഭായാത്ര നടക്കും. നാളെ വൈകിട്ട് 3.30ന് മുക്കോട്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര അനന്തപുരം, കഴിക്കാട്ടുകാവ്, ശിവഗിരി, കൂര്ളാട്, മണിയത്ര, ആനക്കുഴിക്കാട്ട് ക്ഷേത്രം, പൊന്നക്കുടം, പുതുശ്ശേരി മല എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകളുമായി സംഘമിച്ച് കങ്ങരപ്പടി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചെത്തുന്നു. തുടര്‍ന്ന് ഉറിയടി, സാംസ്ക്കാരിക സമ്മേളനം എന്നിവ നടക്കും. തേവയ്ക്കല്‍ ഗവ.ഹൈസ്കൂളില്‍ നിന്നും എസ്എസ്എല്‍സിയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയ്ക്ക് മാധവ്ജി പുരസ്ക്കാരവും സംസ്കൃതത്തിലെ ഉന്നത വിജയികള്‍ക്ക് ടി.കെ.ത്രിവിക്രമശാസ്ത്രി സ്മരണോപഹാരവും തദവസരത്തില്‍ നല്‍കും.
ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാ-കായിക സാഹിത്യ മത്സരങ്ങള്‍ ശംഖുചക്ര ഓഡിറ്റോറിയത്തില്‍ നടന്നു. 28ന് രാത്രി മുക്കോട്ടില്‍ ക്ഷേത്രത്തില്‍ ഭജന, 12 മണിക്ക് ജന്മാഷ്ടമി പൂജ എന്നിവ ഉണ്ടാവും. ബാബു കങ്ങരപ്പടി, എന്‍.മോഹന്‍, എം.പി.അജേഷ്കുമാര് എന്നിവരടങ്ങുന്ന ആഘോഷസമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പെരുമ്പാവൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൂടാലപ്പാട് ശ്രീഹരിബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാഹന നഗര പ്രദക്ഷിണം നടന്നു. അമ്പതോളം വാഹനങ്ങള്‍ പങ്കെടുത്തു. സിദ്ധന്കവലയില് നിന്നാരംഭിച്ച പ്രദക്ഷിണം കല്ലറയ്ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
ജന്മാഷ്ടമിയോടനുബന്ധിച്ച് ആല്‍പ്പാറ ക്ഷേത്രത്തില്‍ വിശേഷാല്‍ ജന്മാഷ്ടമി പൂജകള്‍ നടക്കും. രാവിലെ 8ന് ഗോപൂജ, 9ന് ഉറിയടി, രാത്രി 12ന് ജന്മാഷ്ടമി പൂജകള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആലുവ: എടനാട് ജഗദംബബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈകിട്ട് 4ന് വര്‍ണ്ണശബളമായ ശോഭയാത്രനടക്കും. എടനാട് അമ്പലകുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നും ആരംഭിക്കുന്നശോഭയാത്ര എടക്കണ്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറയടി, പ്രസാദ വിതരണം എന്നിവ നടക്കും.
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഇന്ന് മഹാശോഭായാത്ര നടക്കും. ഇതോടനുബന്ധിച്ച് സമീപ പഞ്ചായത്തുകളിലായി 21 ഉപ ശോഭായാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4ന് വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന മഹാശോഭായാത്രയില്‍ നന്ദനാര്പുരം, ശിവപുരം, തൃക്ക, മടവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപശോഭായാത്രകള്‍ നഗരം ചുറ്റി പി.ഒ.ജംഗ്ഷനില്‍ എത്തുമ്പോള്‍ ഉനാക്കുപ്പ, തെക്കാന്കോട് ശോഭായാത്രകള്‍ കൂടി ചേര്‍ന്ന് മഹാശോഭായാത്രയായി തിരിച്ച് മഹാദേവക്ഷേത്രത്തില്‍ എത്തി സമാപിയ്ക്കും. ശോഭായാത്രയില്‍ കൃഷ്ണരാധാ വേഷങ്ങള്‍, നിശ്ചദൃശ്യങ്ങള്‍, കാവടി ചെണ്ടമേളം, പഞ്ചവാദ്യം, ചിന്ത്, അമ്മന്‍കുടം തുടങ്ങിയ അനുഷ്ഠാന കലകളും മറ്റുകലാരൂപങ്ങളും അണിനിരക്കും വിവിധ ഹിന്ദുസംഘടനേതാക്കള് ശോഭായാത്രയില്‍ അണിനിരക്കും.
സമാപനയോഗത്തിന് ശേഷം, പ്രഭാഷണവും, കഥകളിയുണ്ടാകും രാത്രി 12ന് വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ അവതാര ദീപാരാധനയുണ്ടാകും. വാളകം, റാക്കാട്, ആയവന, മാറാടി, മുളവൂര്‍, തൃക്കളത്തൂര്‍, പേഴയ്ക്കാപ്പിള്ളി, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, പാലക്കുഴ, രാമമംഗലം, ഊരമന തുടങ്ങിയ സ്ഥലങ്ങളിലുമാണ് ശോഭായാത്ര സംഘടിപ്പിക്കുന്നത്.
പോണേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും രാധാ-കൃഷ്ണവേഷധാരികളായ ബാലിക-ബാലന്മാരുടെ ശോഭായാത്ര രാവിലെ 9.30ന് ആരംഭിക്കും ചെണ്ടന്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
മട്ടാഞ്ചേരി: ശ്രീകൃഷ്ണജയന്തി- ബാലദിനാഘോഷം തീരദേശ കൊച്ചി നഗരിയെ അമ്പാടിയാക്കി മാറ്റും. മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി- രാമേശ്വരം കേന്ദ്രമാക്കി 17 ശോഭായാത്രകളാണ് ജന്മാഷ്ടമി ദിനത്തില്‍ നഗരവീഥിയിലുടെ കടന്നുപോകുക. ശ്രീകൃഷ്ണജയന്തി നാളിരാവിലെ 7ന് ബാലഗോകുലത്തിലെ കുട്ടികള്‍ നയിക്കുന്ന നഗര സങ്കീര്‍ത്തനം വിവിധ കേന്ദ്രങ്ങളില്‍ നിന്നു തുടങ്ങി എട്ടിന്ന് അമ്പാടി (ടിഡി ഹൈസ്കൂള്‍)യില്‍ എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തലും പ്രസാദവിതരണവും നടക്കും. വൈകിട്ട് 4ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും- കേന്ദ്രങ്ങളിലും നിന്ന് ശോഭായാത്രകള്‍ പുറപ്പെടും. ഫോര്‍ട്ടുകൊച്ചി കാര്‍ത്തികേയ ക്ഷേത്രം, വെളിമാരിയമ്മന് ക്ഷേത്രം, അമരാവതി ശ്രീമദ് ജനാര്‍ദ്ദന ദേവസ്വം ചെറളായി ഷഷടി പറമ്പ് ദാമോദര ക്ഷേത്രം, തുണ്ടി പറമ്പ് ഗോപാലകൃഷ്ണ ക്ഷേത്രം, കേരളേശ്വര ശിവക്ഷേത്രം, കുവപ്പാടം കാമാക്ഷിയമ്മന്‍ കോവില്‍, അജന്താഭാഗം, പാണ്ടിക്കുടി മാരിയമ്മന്‍ ക്ഷേത്രം, മട്ടാഞ്ചേരി ആനവാതില്‍ ശ്രീഗോപാലകൃഷ്ണ ക്ഷേത്രം, സാമുദ്രസദന്, പനയപ്പിള്ളി മുത്താരമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ നഗരവീധികളെ അമ്പാടിയാക്കി മാറ്റി കൂവപ്പാടം ജംഗ്ഷനില്‍ സംഗമിച്ച് ടൗണ്ഹാള്റോഡ് ടി.ഡി.ക്ഷേത്രം റോഡ് വഴി ടി.ഡി.ഹൈസ്കൂളിലെത്തി സമാപിക്കും.
രാമേശ്വരം ദേശത്ത് അഞ്ച് ക്ഷേത്രങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ തുടങ്ങും. രാമേശ്വരം ഭരദേവതാ ക്ഷേത്രം, കഴുത്തുമുട്ട് ബാലസുബ്രഹ്മണ്യ ക്ഷേത്രം, ചക്കനാട് മഹേശ്വരി ക്ഷേത്രം, എ.ഡി.പുരം കുരുഭഭഗവതിക്ഷേത്രം, ആര്യക്കാട് ശ്രീരാമക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചെമ്മീന്‍ കവലയില്‍ സംഗമിച്ച് രാമേശ്വരം ശിവക്ഷേത്രത്തിലെത്തി സമാപിക്കും. ശ്രീകൃഷ്ണ ഗോപിക വേഷങ്ങള്‍, ഭജനസംഘങ്ങള്‍, ഉറിയടി, യോഗ്ചാപ്, കോലാട്ടനൃത്തം, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ ശോഭായാത്രയില്‍ അണിനിരക്കും.
കാലടി: കാലടി രാധാകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചനീണ്ട് നിന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സമാപനം കുറിച്ച് മറ്റൂര്‍ വാമനപുരം ക്ഷേത്രത്തില്‍നിന്നും വൈകിട്ട് 4ന് മഹാശോഭായാത്ര ആരംഭിക്കും. മേക്കാലടി, തോട്ടകം, മാണിക്യമംഗലം, കാലടി, മറ്റൂര്‍, പിരാരുര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ശോഭായാത്രകള്‍ വാമനപുരം ക്ഷേത്രത്തില്‍ എത്തിചേരും. അവിടെ നിന്ന് മഹാശോഭായാത്രയായി മറ്റൂര്‍ ജംഗ്ഷന്, ആദിശങ്കര കീര്‍ത്തിസ്തംഭം, കാലടി ജംഗ്ഷന് ചുറ്റി അദ്വൈതാശ്രമം ശൃംഗേരി മഠം എന്നിവ ദര്‍ശിച്ച് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിയ്ക്കും. മഹാശോഭായാത്ര ഗോകുലപതാക കൈമാറി ബാലഗോകുലം മേഖലാ രക്ഷാധികാരി പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്യും.
ശോഭായാത്രയുടെ സമാപനത്തില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയില്‍ വച്ച് വിദ്യാഭ്യാസസാമ്പത്തിക സഹായ വിതരണം, ചികിത്സാ സഹായ വിതരണം എന്നിവ ബാലഗോകുലം സംസ്ഥാന സമിതിയംഗം പി.കെ.വിജയരാഘവന് ഉദ്ഘാടനം ചെയ്യും.
പള്ളുരുത്തി: പള്ളുരുത്തിയില്‍ ആറ് ശോഭായാത്രകള്‍ നടക്കും. പള്ളുരുത്തി വെങ്കിടാചലപതിക്ഷേത്രം, കടേഭാഗം അംബികാദേവി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ പള്ളുരുത്തി അഴകിയകാവില്‍ സംഗമിക്കും.
പെരുമ്പടപ്പ് സര്പ്പസന്നിധി, ഏറണാട്ട് വനദുര്‍ഗാദേവീക്ഷേത്രം, ഇടക്കൊച്ചി അരിക്കനേഴത്ത് എന്നിവിടങ്ങളില്‍നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ ഇടക്കൊച്ചി പരമേശ്വര കുമാരമംഗല മഹാക്ഷേത്രത്തില്‍ സമാപിക്കും. കുമ്പളങ്ങി ഈവോദയസമാജം ക്ഷേത്രത്തില്‍നിന്നും തുടങ്ങുന്ന ശോഭായാത്ര തെക്ക് ഗുരുവര മഠത്തില്‍ സമാപിക്കും.
തൃപ്പൂണിത്തുറ: എരൂര്‍ രാവിലെ 5ന് നഗര സങ്കീര്‍ത്തനം വൈകിട്ട് 4ന് ശോഭയാത്ര അന്തിമഹാകാളന്‍ ക്ഷേത്രം വെള്ളാം ഭഗവതി ക്ഷേത്രം പുത്തന്‍കുളങ്ങര ക്ഷേത്രം, ശാസ്താ ക്ഷേത്രം, പിഷാരികോവില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും മുതുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സമാപനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: