ടോക്യോ: ജപ്പാന് അടുത്ത തലമുറയുടെ സാറ്റ്ലൈറ്റായ സോളിഡ് ഫ്യുവല്‍ റോക്കറ്റ് വിക്ഷേപണത്തിന്റെ അവസാന നിമിഷം മുമ്പ് മാറ്റി വച്ചു. എന്‍ജിനിയര്‍മാര്‍ അവസാനനിമിഷത്തില്‍ സാങ്കേതികമായ തകരാര്‍ കണ്ടു പിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച്ച കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് അടിയന്തിരമായി വിക്ഷേപണം നിര്‍ത്തി വയ്ക്കാനിടയായത്.
തെക്ക് കിഴക്ക് ജപ്പാനില്‍ ഖഗോഷിമയിലെ ഉച്ചിനൗറ വിക്ഷേപണകേന്ദ്രത്തില്‍ നിന്നുമാണ് എപ്സിലോണ്‍ എന്ന റോക്കറ്റ് വിക്ഷേപിക്കാന്‍ തയ്യാറാക്കിയത്. ജപ്പാന് എയിറോസ്പെയ്സ് എക്സ്പ്ലറേഷന്‍ ഏജന്‍സിയാണ് റോക്കറ്റ് വിക്ഷേപണത്തിനു നേതൃത്വം നല്‍കിയത്. വിക്ഷേപണത്തിനു 19 സെക്കന്റ് ബാക്കിനില്‍ക്കെ കൗണ്‍ഡൗണ്‍ സ്വയമേ നിലക്കുകയായിരുന്നു അതോടെ വിക്ഷേപണത്തിനായുള്ള പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് നടത്താന്നിരുന്ന വിക്ഷേപണം തങ്ങള്‍ മാറ്റിവക്കുകയാണെന്നും സമയവും തീയതിയും അടുത്ത വിക്ഷേപണത്തിനു അറിയിക്കുമെന്നും ജെഎഎക്സ്എ അധികൃതര്‍ അറിയിച്ചു.
എപ്പ്സിലോണിന് 24 മീറ്റര്‍ നീളവും 91 ടണ്‍ ഭാരവുമുണ്ട്. ലോകത്തിലെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് സ്പ്രിന്റ് എ വികസിപ്പിച്ചതും ജപ്പാനാണ്. വെള്ളി, ചൊവ്വ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെ ആട്ടോമാറ്റിക്ക് റിമോട്ട് സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: