പള്ളുരുത്തി: കഴിഞ്ഞ എട്ടുദിവസമായി തുടരുന്ന കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ കുമ്പളങ്ങി പഞ്ചായത്തിലേക്ക് വിതരണത്തിനായി നിശ്ചയിച്ച കുടിവെള്ളടാങ്കറുകള്‍ വെട്ടികുറിച്ചതോടെ ജനം വെള്ളംകിട്ടാതെ നെട്ടോട്ടത്തിലായി. കുടിവെള്ള ടാങ്കറുകളെ പ്രതീക്ഷിച്ച് വഴിയരുകില്‍ പാതിരാത്രിയും ജനം കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ഏഴോളം കുടിവെള്ള ടാങ്കറുകള്‍ ഇടതടവില്ലാതെ പഞ്ചായത്തില്‍ സര്‍വ്വീസ് നടത്തിയിരുന്നപ്പോള്‍ ജനത്തിന് അല്പം ആശ്വാസം ലഭിച്ചിരുന്നെങ്കിലും തിങ്കളാഴ്ചയോടെ വെള്ളവുമായി എത്തുന്ന ലോറികള്‍ അധികൃതര്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന് ഇടപെട്ട് ടാങ്കറുകള്‍ പിന്‍വലിക്കുകയായിരുന്നുവെന്ന് മറുവിഭാഗം ആരോപിച്ചു. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസിന്റെ ഗ്രൂപ്പുകാരിയായ ഉഷാപ്രദീപാണ് നിലവില്‍ കുമ്പളങ്ങിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എംഎല്‍എ ഡോമനിക്കും, കെ.വി.തോമസും കുറച്ചുകാലമായി ശീതസമരത്തിലാണ്. പരസ്പരം ഗ്രൂപ്പുകളിനടത്തി ജനങ്ങള്‍ക്ക് വെള്ളം നിഷേധിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം വ്യാപകമാണ്.
അതേസമയം അരൂര്‍ ഭാഗത്തെ തകര്‍ന്ന പൈപ്പുകണ്ടെത്താനുള്ള ജോലികള്‍ ഇന്നലെ പുനരാരംഭിച്ചു. പൈപ്പുകണ്ടെത്തിയതിനുശേഷം അടിയന്തിരമായി തകരാറുകള്‍ പരിഹരിച്ച് കുടിവെള്ള വിതരണം പുനഃരാരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കുഴിയെടുക്കുന്ന മണ്ണ് തടഞ്ഞിടുന്ന ഷട്ടറുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇന്നലെ പകരം ഇരുമ്പ് ഷട്ടറുകള്‍ സ്ഥാപിക്കുന്ന ജോലികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: