ആലുവ: അച്ഛന് ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായ മൂന്നുകുട്ടികള്‍ക്ക് ജനസേവ ശിശുഭവന് അഭയകേന്ദ്രമായി. തമിഴ്നാട് സേലം സ്വദേശിനിയും കൊച്ചി കടവന്ത്രയില്‍ പുറം പോക്കില്‍ കഴിയുന്ന നാഗമ്മയുടെ മക്കാളയ സംഗീത (8) രാജു (7) വിജയ് (3) എന്നിവരാണ് ജനസേവശിശുഭവനില്‍ അഭയം തേടിയത്. മൂന്നുവര്‍ങ്ങള്‍ക്ക് മുമ്പ് നാഗമ്മയുടെ ഭര്‍ത്താവ് രാമചന്ദ്രന് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
ഇതിനെതുടര്‍ന്നാണ് നാഗമ്മയും മക്കളും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്നത്. രാമചന്ദ്രന്റെ കൂടെയുള്ള ജീവിതം നരക തുല്യമായിരുന്നെന്ന് നാഗമ്മ പറഞ്ഞു. മദ്യപാനിയായ ഭര്‍ത്താവിന്റെ ക്രൂരമായ പീഡനങ്ങള്‍ സഹിച്ചാണ് നാഗമ്മയും മക്കളും കഴിഞ്ഞിരുന്നത്. വീട്ടുചിലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും പണം നല്‍കാതെ കൂലിപ്പണി ചെയ്തു കിട്ടുന്ന തുക മുഴുവനും ഇയാള്‍ മദ്യപാനത്തിന് ഉപയോഗിക്കും. രാത്രിയില്‍ മദ്യപിച്ചെത്തുന്ന രാമചന്ദ്രന് നാഗമ്മയേയും മക്കളെയും കാരണമില്ലാതെ മര്‍ദ്ദിക്കുകയും ഭക്ഷണപാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്യും. ഒരിക്കല്‍ നാഗമ്മയുടെ ഒമ്പതു വയസുകാരന് സഹോദരനെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ വരെ ഇയാള്‍ ശ്രമിച്ചു. മക്കളെയോര്‍ത്ത് പീഡനങ്ങള്‍ സഹിച്ച് രാമചന്ദ്രനോടൊപ്പം കഴിയുകയായിരുന്നുനാഗമ്മ, കൂലിപ്പണിചെയ്ത് മക്കളെ പോറ്റാന്‍ കഴിയാത്ത സ്ഥിതിയിലായതിനെതുടര്ന്ന് കുടുംബം പട്ടിണിയും ദാരിദ്ര്യവും മൂലം ബുന്ധിമുട്ടിലായി. ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ നാഗമ്മയേയും മക്കളെയും ജനസേവ ശിശു ഭവനില്‍ എത്തിക്കുകയായിരുന്നു.മൂന്നുകുട്ടികളേയും നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിമുമ്പാകെ ഹാജരാക്കി ഉത്തരവ് കൈപറ്റിയതായി ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: