ആലുവ: പ്രതികരിക്കാനും സംഘടിക്കാനും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഹിന്ദു സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ മാത്രമെകഴിയൂവെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി ശ്രീമൂലനഗരം പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘടിത മതങ്ങളുടെ ആജ്ഞാനുവര്ത്തികാളായിട്ടാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുവാനുള്ള ഇന്ദിര ആവാസ് യോജനയില്‍ അറുപത് ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന് സംവരണം ചെയ്തത് അട്ടിമറിച്ച് നാല്‍പ്പത്തേഴ് ശതമാനം ന്യൂനപക്ഷത്തിനായി മാറ്റിവച്ചത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
കണ്‍വെന്‍ഷനില്‍ ഡോ.വി.വി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്.സത്യന് ഉദ്ഘാടനം ചെയ്തു. ടി.ആര്.മോഹന്‍ദാസ്, കെ.പി.സുദര്ശന്, കെ.കെ.സുനില്‍കുമാര്‍, ടി.കെ.അപ്പു, കെ.വി.വാസുദേവന്‍, സുനില മാനേജ്, ഇ.പി.ഗിരീഷ്, ചന്ദ്രമതി ആളൂര്‍, കെ.വി.ശിവരാമന്, പി.കെ.രാജപ്പന്, പി.എസ്.പ്രസാദ്, കെ.എസ്.ശ്രീജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ്.സുനില്‍കുമാര്‍ സ്വാഗതവും കെ.വി.സജീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: