ജീവിതചലനങ്ങളിലൂടെ പ്രപഞ്ച ചലനങ്ങളിലൂടെ എങ്ങോട്ട് യാത്ര ചെയ്യുന്നു. ചലനമില്ലാത്ത ശിവത്തിലേക്ക്. ശിവത്തെ അറിഞ്ഞവന് ജ്ഞാനിയായി. അതോടെ നമ്മുടെ ജീവിതം മറ്റൊന്നായി തീരുന്നു. പിന്നീട് ഭയമില്ല, മനസ്സിന്റെ വ്യാമോഹങ്ങളില്ല. ഇന്ദ്രിയസുഖങ്ങള്‍ക്ക് പിറകില്‍ നെട്ടോട്ടമില്ല. എല്ലാം അതിന്റെ പരിപൂര്ണതയില് പരിലസിക്കുന്നു. ആത്മനിര്‍വൃതിയുടെയും നിത്യതൃപ്തിയുടെയും ഭൂമിയില്‍ നമ്മുടെ ആത്മാവ് വിലയം പ്രാപിച്ച് പരമമായ ശാന്തി കൈവരിക്കുന്നു.
ശിവത്തെ അറിഞ്ഞ് തിരിച്ചുവരുന്നതോടെ നമ്മുടെ ജീവിതത്തിലെ എല്ലാ തലങ്ങളിലും എല്ലാ ചലനങ്ങളിലും പുതിയൊരുവസന്തം വിരിയുകയായി. നമ്മുടെ ജീവിതം ദിവ്യമായ സംഗീതമായി ഒഴുകാന്‍ തുടങ്ങുകയായി. മനുഷ്യശരീരമാകുന്ന കൊച്ചുപേടകത്തില്‍ ഈ ബ്രഹ്മാണ്ഡത്തെത്തന്നെ ഒതുക്കിവച്ച മഹാത്ഭുതം നാം സ്വയം അനുഭവിക്കുന്നു. നമ്മുടെ ശാസ്ത്രങ്ങളും ആചാര്യ വചനങ്ങളും ഈ അവസ്ഥയെ പ്രാപിക്കാനുള്ള ചൂണ്ടുപലകകളാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: