മോസ്ക്കോ: മറ്റു രാജ്യങ്ങളുടെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമേരിക്കയുടെ അപ്രീതിക്ക് പാത്രമായ
എഡ്വേര്‍ഡ് സ്നോഡനെ സോസ്ക്കോ വിമാനതാവളത്തില്‍ വച്ച് തടഞ്ഞു.
റഷ്യയില്‍ നിന്ന് ക്യൂബയിലേക്ക് പോകാന്‍ സ്നോഡനെ അനുവദിച്ചില്ലെന്ന് ഹവാനാ പറഞ്ഞതായി തിങ്കളാഴ്ച്ച ഒരു റഷ്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 23ന് ഹോങ് കോങില്‍ നിന്ന് തിരിച്ചെത്തിയ സ്നോഡന് ഒരു ദിവസത്തിന് ശേഷം മോസ്ക്കോയിലെ ഷെര്മത്യെവോ വിമാനത്താവളത്തില്‍ നിന്ന് ഹവാനയിലേക്ക് പറക്കുന്നതിനായി പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ആറ് ആഴ്ച്ചയോളം സ്നോഡന് ഷെര്മത്യെവോയില് തന്നെ കഴിച്ചു കൂട്ടുകയായിരുന്നു.
സൂചനകളനുസരിച്ച് അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്യൂബ അവസാന നിമിഷം സ്നോഡനെ തടയാന്‍ അധികൃതരോട് പറയുകയായിരുന്നെന്ന് കോമര്സാന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്നോഡന്ന്റെ പ്രശ്നം സംബന്ധിച്ച് അടുത്ത മാസം യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ഇത്തരമൊരു സംഭവം കൂടി ഉടലെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: