ബാഗ്ദാദ്: ഇറാഖില്‍ കലാപകാരികളുപടെ ആക്രമണത്തില്‍ 46 ഓളം പേര് കൊല്ലപ്പെട്ടു. ഞായാറാഴ്ച്ച അര്‍ദ്ധരാത്രിയോടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിള്‍ നടക്കുകയായിരുന്ന അഘോഷ പരിപാടികളില്‍ കലാപകാരികള്‍ അക്രമണം അഴിച്ചു വിടുകയായിരുന്നു.
2008ന് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ കലാപങ്ങളാണ് മാസങ്ങളോളമായി ഇറാഖില്‍ നടന്നു വരുന്നത്. മോസോളിലെ ഇറാഖി നഗരത്തിലാണ് വന്‍ അക്രമണങ്ങളുണ്ടായത്. ഇവിടെയുണ്ടായ അക്രമണത്തില്‍ അഞ്ച് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. സോസോളിലെ വേറൊരു നഗരത്തില്‍ ഷെബാക്ക് ഇത്നിക്ക് വിഭാഗത്തിലെ ഒരു വ്യാപാരി കൊല്ലപ്പെട്ടു.
കഴിഞ്ഞ മാസം ഇറാഖിലുണ്ടായ ആക്രമണങ്ങളില്‍ 1000 ത്തിലധികം പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു മാസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഐക്യരകാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ ഇതുവരെ 420 ലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: