പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തില്‍ കുടിവെള്ളവിതരണം നിലച്ചിട്ട് ഏഴുനാള്‍ പിന്നിടുന്നു. അരൂര്‍- കുമ്പളം, പാലത്തിനടിയില്‍ കുടികടന്നുപോകുന്ന പ്രധാന പൈപ്പ് തകര്‍ന്നതിനെത്തുടര്‍ന്ന് കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലെ കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിലച്ചത്. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തകര്‍ന്ന പൈപ്പ് കണ്ടെത്താന്‍ ഇന്നലെയും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ചുള്ള തിരച്ചിലിനൊടുവില്‍ ഞായറാഴ്ച വൈകി തകര്‍ന്ന പൈപ്പ് കണ്ടെത്തിയെങ്കിലും വകഞ്ഞുമാറ്റിയ മണ്ണ് കുഴിയിലേക്ക് വീണ്ടും ഇടിഞ്ഞതിനെത്തുടര്‍ന്ന് അഞ്ചുദിവസമായി നടന്നുവരുന്ന ജോലികള്‍ നിഷ്ഫലമാവുകയായിരുന്നു. ഇരുമ്പ് ഷീറ്റ് തടഞ്ഞ് വെച്ചുകൊണ്ടായിരുന്നു ജോലികള്‍ പുരോഗമിച്ചത് മണ്ണ് പൂര്‍ണ്ണമായും ജെസിബിയെടുത്ത് കുഴിയിലേക്ക് വീണ് മൂടുകയായിരുന്നു. പഴയരീതിയില്‍ ഷീറ്റുകള്‍ പുനഃസ്ഥാപിച്ചതിനുശേഷമേ ജോലികള്‍ പുനരാരംഭിക്കാന്‍ കഴിയൂ. അരൂര്‍ ഭാഗത്ത് അപ്രോച്ച് റോഡിന് സമീപത്തെ കായലിന് അടിയിലായി അഞ്ച്മീറ്റര്‍ താഴെയായാണ് തകര്‍ന്ന പൈപ്പ് കടന്നുപോകുന്നത്.
ഞായറാഴ്ചയോടെ കുമ്പളങ്ങിഭാഗത്തെകുടിവെള്ളവിതരണം പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് എംഎല്‍എ ഡോമനിക്ക് പ്രസിഡന്റേഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജോലികള്‍ ഇനിയും ദിവസങ്ങളോളം നീളാനാണ് സാദ്ധ്യത. അതേസമയം കുമ്പളങ്ങിയില്‍ ടാങ്കറുകള്‍ വഴിയുള്ള ജലവിതരണം നടക്കുന്നുണ്ടെങ്കിലും ജനത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. ഏഴോളം കുടിവെള്ളടാങ്കറുകള്‍ കുമ്പളങ്ങിയില്‍ ഇടതടവില്ലാതെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും നാട്ടുകാര്‍ പാതിരാത്രിയിലും വെള്ളത്തിനുവേണ്ടി കാത്തുനില്ക്കേണ്ടഗതികേടിലാണ്. മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള സംവിധാന ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാപ്രദീപ് പറഞ്ഞു. കുടിവെള്ളത്തിനുവേണ്ടി ഉറക്കമുളക്കുന്ന ജനത്തിന്റെ ഗതികേട് മനസ്സിലാക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ് അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: