ശക്തി ശിവനില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രപഞ്ചമില്ല. സൃഷ്ടിയും ഇല്ല. ശക്തിയില്ലെങ്കില്‍ ശിവന് ഇളക്കമില്ല. കാരണം ഇളകണമെങ്കില്‍ ശക്തിവേണമല്ലോ. നമ്മുടെ കാര്യം തന്നെയെടുക്കാം. നമുക്കെല്ലാം ഇപ്പോള്‍ ഇളക്കമുണ്ടല്ലോ. നമ്മുടെ ശരീരം ചലിക്കുന്നു. മനസ്സ് ചലിക്കുന്നു. ഈ ചലനങ്ങള്‍ക്ക് നിദാനം ആ ശക്തിതന്നെയാണ്. നമ്മളെ പ്രവര്‍ത്തിപ്പിക്കുന്ന ആ ശക്തി എല്ലാറ്റിനും സാക്ഷിയായി നില്ക്കുന്ന നിശ്ചലാവസ്ഥയാകുന്ന ശിവത്തില്‍ ലയിച്ചാല്‍ പിന്നെ സൃഷ്ടിയില്ല, പ്രപഞ്ചവും ഇല്ല. എല്ലാ ചലനങ്ങളും ഒതുങ്ങി അസ്തമിച്ച് നില്ക്കുന്ന അവസ്തയാണ് സമാധി. ചലിക്കുന്നതെല്ലാം ആപേക്ഷികമാണ് എന്നുപറഞ്ഞാല്‍ അതിന് മാറ്റമുണ്ട്. ചലനമില്ലാത്തത് നിത്യസത്യമായ അനന്തതമാത്രം. ചലനങ്ങളില്‍ നിന്നും ചലനമില്ലാത്ത അവസ്ഥയിലേക്കുള്ള യാത്രയാണ് ജീവിതം.
അപൂര്‍ണമായതില്‍ നിന്നും പൂര്‍ണത തേടിയുള്ള യാത്രയാണിത്. ചലനങ്ങളിലൂടെ സഞ്ചരിച്ച് ചലനമില്ലാത്ത അവസ്ഥയെ പ്രാപിക്കുമ്പോള്‍ നമുക്ക് നേടേണ്ടതെല്ലാം അവിടെനിന്നും സിദ്ധിക്കുന്നു. നാം പരമമായ ജ്ഞാനം നേടിയവരായിത്തീരുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: