ദമാസ്കസ്: രാസായുധം പ്രയോഗിച്ച് നൂറുകണക്കിനു ജീവന് നഷ്ടപ്പെട്ട വിമത പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ സിറിയന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിനായി യു.എന്‍ നിരായുധീകരണ വിഭാഗം മേധാവി ഏഞ്ചലാ കീന്‍ ഡമാസ്കസിലെത്തി. അസദ് ഭരണകൂടം രാജ്യത്തിന്റെ തലസ്ഥാനമായ കിഴക്കന്‍ സുബുര്ബില് ബുധനാഴ്ച്ച വിമത പ്രദേശങ്ങളിലേക്ക് വിശവാതകം കടത്തിവിടുകയായിരുന്നുവെന്ന് വിമതര്‍ ആരോപിക്കുന്നു. വിനാശം വിതച്ച പ്രദേശങ്ങളില്‍ പരിശോധന നടത്തി ലോകത്തെ നിജസ്ഥിതി അറിക്കാന്‍ സിറിയയെ പ്രേരിപ്പിക്കുന്നതിനാണ് യു.എന്‍ നിരായുധീകരണ വിഭാഗം മേധാവി ഏഞ്ചലാ കീന്‍ ഡമാസ്കസിലെത്തിയത്.
സിറിയയ്ക്കെതിരെ ബ്രിട്ടനും ഫ്രാന്‍സ് അടക്കമുള്ള ലോകരാജ്യങ്ങള്‍ നിലപാട് കര്‍ക്കശമാക്കിയതിനെ തുടര്‍ന്നാണ് ഏഞ്ചലയുടെ സന്ദര്‍ശനം. ഇറാന്റെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ സിറിയയിലെ വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന നിലപാടുമായി രംഗത്തു വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. സിറിയയ്ക്കെതിരെ വേണ്ടിവന്നാല്‍ സൈനിക നടപടിക്കു മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സൂചന നല്‍കിയിരുന്നു. സിറിയ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. രാസായുധം പ്രയോഗിച്ചത് വിമതരാണെന്നാണ് സിറിയന്‍ സര്‍ക്കാര്‍ ശക്തമായി വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: