മൂവാറ്റുപുഴ: ആശ്രമം ബസ്സ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് മൂവാറ്റുപുഴ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
നഗരസഭ പണി കഴിപ്പിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത ആശ്രമം ബസ്സ്റ്റാന്റ് ഇപ്പോള്‍ വളരെയധികം ശോചനീയാവസ്ഥയിലാണ്. ഇതുവഴിവരുന്ന ബസുകളെ ആശ്രയിച്ച് കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി നല്ലരീതിയിലുള്ള ബസ്കാത്തിരിപ്പ് കേന്ദ്രം ഇല്ല. ബസ്സ്റ്റാന്റിന്റെ ദുരവസ്ഥ കാരണം പുറമേ നിന്ന് വരുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറാറില്ല. സ്റ്റാന്റിന് അകത്തുണ്ടായിരുന്ന ബസ്കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. തൊടുപുഴ ഭാഗത്തേക്ക് ബസ് കാത്ത് നില്ക്കുന്നവര്ക്കുവേണ്ടി നിര്‍മ്മിക്കാനുദ്ദേശിച്ച കാത്തിരിപ്പ് കേന്ദ്രം കുഴിമാടം പോലെ താഴ്ത്തിയിട്ടിരിക്കുകയാണ്. ആയതിനാല്‍ ആശ്രമം ബസ്സ്റ്റാന്റ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്ത്തിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തില്‍ ആശ്രമം ബസ്സ്റ്റാന്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണാസമരം മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് ജിജോ പാപ്പാലില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുസ്തഫ കൊല്ലംകുടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അപ്പയ്ക്കല്‍ മുഹമ്മദ്, ഉണ്ണി കക്കടാശ്ശേരി, പരീത് ഇഞ്ചക്കുടി, സത്താര്‍ പള്ളിച്ചിറങ്ങര, സംജാദ്, സന്തോഷ് കടാതി, അജിത് മുടവൂര്‍, സന്തോഷ്കുമാര്‍, എം.പി. ദിനേശ് കുമാര്‍, ബിജു ആട്ടായം, എം.ടി. രമേശ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: