ബെള്ളൂറ്‍: വയറിംഗ് പ്രവൃത്തികളുടെ മറവില്‍ ബെള്ളൂറ്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതി. പഞ്ചായത്ത് ഓഫീസും അനുബന്ധകെട്ടിടങ്ങളും വയറിംഗ് നടത്താന്‍ കരാറുകാരനെ ഏല്‍പ്പിച്ചത് നടപടി ക്രമങ്ങള്‍ പാലിക്കാതെ. മൂന്ന് ലക്ഷം രൂപയുടെ പദ്ധതി ടെന്‍ഡര്‍ വിളിക്കാതെയാണ് കുമ്പഡാജെയിലെ സ്വന്തക്കാരനായ കരാറുകാരനെ പഞ്ചായത്ത് അധികൃതര്‍ ഏല്‍പ്പിച്ചത്. പദ്ധതി നേരത്തെ പൂര്‍ത്തിയാക്കാനാണ് നടപടി ക്രമങ്ങള്‍ ഒഴിവാക്കിയതെന്ന വിചിത്രമായ വാദമാണ് അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്. ആറ് വര്‍ഷം മുമ്പ് നടത്തിയ വയറിംഗ് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പദ്ധതിക്ക് ഭരണസമിതി അംഗീകാരം നല്‍കിയത്. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതുള്പ്പെടെ ഓഫീസിണ്റ്റെ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലായതിനെ തുടര്‍ന്നായിരുന്നു ഇത്. നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും വളരെ വൈകിയാണ് വയറിംഗ് പ്രവൃത്തികള്‍ നടത്താന്‍ പഞ്ചായത്ത് തീരുമാനമെടുത്തതും. ലോകബാങ്ക് ഫണ്ട് ഉള്‍പ്പെടെ ലക്ഷങ്ങള്‍ ചിലവഴിക്കാതെ കിടക്കുമ്പോഴായിരുന്നു ഇത്. അതേ അധികൃതരാണ് നേരത്തെ പൂര്‍ത്തിയാക്കാനെന്ന വാദമുയര്‍ത്തി നടപടിക്രമങ്ങള്‍ പാടെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷം രൂപയുടെ പ്രൊജക്ടാണ് തയ്യാറാക്കിയത്. മൂന്നാഴ്ച്ചയ്ക്കുള്ളില് ടെന്‍ഡര്‍ വിളിക്കണമെന്നാണ് ഭരണസമിതി അംഗീകരിച്ച പ്രൊജക്ടില്‍ പറഞ്ഞിരിക്കുന്നതും. എന്നാല്‍ ഇത് അട്ടിമറിച്ച് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അനുഭാവിയായ കുമ്പടാജെയിലെ കരാറുകാരനെ പണി ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ വൈദ്യുതീകരണത്തിണ്റ്റെ മറ്റുപ്രൊജക്ടുകള് ടെന്‍ഡര്‍ നടത്തിയാണ് നല്‍കിയത്. തൊണ്ണൂറ് ശതമാനം വയറിംഗ് പ്രവൃത്തികളും പൂര്‍ത്തിയായി കഴിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാത്തത് ബില്ല് കൈമാറുന്നതിന് തടസ്സമാകുമെന്നിരിക്കെ ടെന്‍ഡര്‍ വിളിച്ചതായി വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. ഡിസംബര്‍ മാസത്തിനുമുമ്പ് ടെന്‍ഡര്‍ വിളിക്കുമെന്ന് ബെള്ളൂറ്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.കുശല പറഞ്ഞു. ബില്‍ കൈമാറുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനാണിതെന്നും പ്രസിഡണ്ട് വിശദീകരിക്കുന്നു. പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ടെന്‍ഡര്‍ വിളിക്കാതിരുന്നത്. ടെന്‍ഡര്‍ വിളിച്ചാല്‍ തന്നെ കരാറുകാര്‍ പങ്കെടുക്കുന്നില്ല. ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്നും പ്രസിഡണ്ട് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: