ലണ്ടന്‍: പര്‍ദ്ദ ധരിച്ച് കോടതിയിലെത്തിയ യുവതി മുഖം വ്യക്തമാക്കണമെന്ന് ബ്രിട്ടീഷ് ജഡ്ജിയുടെ നിര്‍ദ്ദേശം. കോടതിയില്‍ വിചാരണയ്ക്കെത്തിയ 21 കാരിയെ തിരിച്ചറിയണമെങ്കില്‍ മുഖം വ്യക്തമാക്കിയേ തീരുവെന്ന് ജഡ്ജി പീറ്റര്‍ മര്‍ഫിയാണ് ഉത്തരവിട്ടത്. കോടതിയ്ക്ക് എതിര്‍കക്ഷിയെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും മര്‍ഫി വ്യക്തമാക്കി.
കോടതിയ്ക്ക് പുറത്ത് യുവതിയ്ക്ക് ഇഷ്ടവേഷം ധരിക്കാനുള്ള അവകാശത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഇവിടെ നിയമത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മര്‍ഫി പറഞ്ഞു. കോടതി മുമ്പാകെ പരാതി നല്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ ആ പരാതി അംഗീകരിക്കാന്‍ ആവില്ലെന്നും ബ്ലാക്ഫ്രിയസ് ക്രൗണ്‍ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വാദം കേള്‍ക്കലില്‍ മര്‍ഫി വ്യക്തമാക്കി. എതിര് കക്ഷിയുടെ മതം ഇവിടെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നീടൊരു സമയത്ത് മറ്റാരെങ്കിലും എതിര് കക്ഷിയാണെന്ന് അവകാശപ്പെട്ട് കോടതിയില്‍ എത്തിയാല്‍ അത് പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും മര്‍ഫി പറഞ്ഞു. മതപരമായ കാരണങ്ങളാല്‍ പുരുഷന്മാരുടെ മുമ്പില്‍ വച്ച് മുഖാവരണം മാറ്റാന്‍ സാധിക്കില്ലെന്നാണ് യുവതി പറയുന്നു. കഴിഞ്ഞ ജൂണില്‍ ലണ്ടണിലെ ഫിന്‍സ്ബറി പാര്‍ക്കില്‍ വച്ച് സാക്ഷിയെ ഭീഷണിപ്പെടുത്തി എന്നതാണ് യുവതിയ്ക്കെതിരായ കേസ്.
ഒരു വനിതാ പോലീസ് ഓഫീസറുടേയും വനിതാ ജയില്‍ ഗാര്‍ഡോ യുവതിയെ തിരിച്ചറിഞ്ഞ് അക്കാര്യം കോടതിയെ ബോധിപ്പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം യുവതിയുടെ അഭിഭാഷക ക്ലെയര്‍ ബര്ട്വിസ്റ്റല് കോടതി മുമ്പാകെ വച്ചെങ്കിലും അത് അംഗീകരിച്ചില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 12 ലേക്ക് നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: