മട്ടാഞ്ചേരി: ആത്മീയ-ധാര്‍മ്മിക-സാംസ്ക്കാരികതയിലൂന്നിയ പൗരാണിക കുടുംബ സംസ്ക്കാരം തിരിച്ചുകൊണ്ടുവരണമെന്ന് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഭഗവത്ഗീതയെ തോഴനാക്കിയും ഗീതാതത്വങ്ങളെ ജീവിതമാര്ഗദര്ശിയായും യുവതലമുറ സ്വീകരിക്കണം, സ്വാമി കൂട്ടിച്ചേര്‍ത്തു. ശ്രീകൃഷ്ണജയന്തി-ബാലദിനാഘോഷ കുടുംബസംഗമം മട്ടാഞ്ചേരി വൈഎന്‍പി ട്രസ്റ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവസ്വരൂപാനന്ദ സ്വാമികള്‍.
ഭാരതീയ സംസ്ക്കാരത്തെയും ശ്രീകൃഷ്ണസന്ദേശങ്ങളെയും ഉള്‍ക്കൊണ്ട് ശക്തമായ ഭാരതീയ സമൂഹത്തെ സൃഷ്ടിക്കാനും വിധ്വംസക-സമാജിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനും നാം ശ്രമിക്കണമെന്ന് സീമാ ജാഗരണ്‍മഞ്ച് ദേശീയ സഹസംയോജകന് എ.ഗോപാലകൃഷ്ണന് പറഞ്ഞു. ഋഷികേശ് ആശ്രമത്തിലെ സച്ചിതാനന്ദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാഗതസംഘം അധ്യക്ഷന്‍ പി.ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ശ്യാമളാ പ്രഭു, പി.പി.ആനന്ദ്, വിശ്വനാഥ് അഗര്‍വാള്‍, സുധീഷ് ഷേണായി, പ്രേമാനന്ദപ്രഭു എന്നിവര്‍ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി ടിഡി ക്ഷേത്രാങ്കണത്തില്‍ ശ്രീകൃഷ്ണഗാനാമൃത സംഗീതസന്ധ്യ നടക്കും. നാളെ രാവിലെ ടിഡി ക്ഷേത്രത്തില്‍ മഹാഗോപൂജയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: