സത്യത്തില്‍ ദക്ഷിണാമൂര്ത്തിതത്ത്വം പ്രപഞ്ചമാകെ വ്യാപിച്ചുകിടക്കുന്നു. ഈ പ്രപഞ്ചം ഈ ദിവ്യത്ത്വത്തിന്റെ പ്രതിപ്രവര്‍ത്തനം, പ്രതിഫലനം, പ്രതിധ്വനി എന്നിവയല്ലാതെ മറ്റൊന്നുമല്ല. ദക്ഷിണാമൂര്‍ത്തിയുടെ യഥാര്‍ത്ഥപ്രകൃതി വിവരണാതീതമാണ്. ഭഗവാന്റെ കഥകള്‍ അത്ഭുതാവഹമാണ്.
മൂന്നുലോകങ്ങളിലെയും ജനജീവിതം അവ പരിശുദ്ധമാക്കുന്നു. ലൗകീകപ്രാരബ്ദങ്ങള് ഛേദിക്കുന്ന അരിവാള്‍ പോലെയാണ് അവ. ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്ന നല്ല സുഹൃത്തിന് തുല്യമാണവ. വനത്തില്‍ തപസ്സുചെയ്യുന്ന മഹര്ഷിമാര്ക്കും മുനിമാര്‍ക്കും അഭയസ്ഥാനംപോലെയാണ് അവ.
ദക്ഷിണാമൂര്‍ത്തിയുടെ മാഹാത്മ്യം എങ്ങനെയാണ് ആര്‍ക്കെങ്കിലും വിവരിക്കാന്‍ സാധിക്കുക? അവിടുത്തെ പ്രകൃതം വിവരണാതീതമാണ്. ഭഗവാന് മൗനത്തില്‍ മൂര്‍ത്തിമദ്ഭാവമാണ്. ആ മൗനം തന്നെ അന്വേഷകര്‍ക്ക് എല്ലാ ജ്ഞാനവും പകരുന്നു. ആ മൗനത്തില്‍ നിന്ന് സുഞ്ജാനം സ്ഫുരിക്കുന്നു.
വിജ്ഞാനവും (ഉദാത്തമായ ജ്ഞാനം) പ്രജ്ഞാനവും (എപ്പോഴും പൂര്ണാവബോധം) അതില്‍നിന്നുതന്നെ ഉദ്ഭവിക്കുന്നു. ആത്മജ്ഞാനം മൗനത്തില്‍ക്കൂടി ചുറ്റും പ്രസരിക്കുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: