ദ്രവപദാര്‍ത്ഥങ്ങള്‍ അവയുടെ സമനില പരിരക്ഷിക്കുമെന്നത് തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യമാണ്. എന്നാല്‍ രണ്ടു പാത്രങ്ങളിലായി വച്ച വെള്ളം ഒരേ നിരപ്പില്‍ നില്ക്കുന്നില്ല. കാരണം, അങ്ങനെ വേണമെങ്കില്‍ വെള്ളമിരിക്കുന്ന പാത്രങ്ങള്‍ ഒന്നിക്കുകതന്നെ വേണം. എന്നാല്‍ മാത്രമേ മേല്‍പ്പറഞ്ഞ ശാസ്ത്രസത്യം അനുഭവത്തിലെത്തുകയുള്ളൂ. ഈശ്വരനുമായുള്ള ബന്ധം സ്ഥാപിക്കാത്തിടത്തോളം സാധകങ്കലേക്ക് ഈശ്വരത്വം ഒഴുകിയണയുന്നില്ല. ആ ബന്ധം ഒരവശ്യോപാധിയാണ്; എന്നാല്‍ മാത്രമേ ആത്മീയവികാസം സാധിതമാവാന്‍ പോകുന്നുള്ളൂ. ഐശ്വരജീവിതം നയിക്കുന്നതിലൂടെയാണ് ഈ ബന്ധം സ്ഥാപിതമാവുക. എന്നാല്‍ തന്നെ, താദൃശ ജീവിതം നയിക്കാനിറങ്ങിപ്പുറപ്പെട്ട ഉടനെ സര്‍വ്വശക്തമായ ഈശ്വരത്വം അവനില്‍ വന്നുനിറയാന്‍ പോകുന്നില്ല; കാരണം, അവന് ‘അനീശ്വരവസ്തു’ക്കളാല്‍ അത്രയും നിറഞ്ഞുകിടക്കുകയായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: