കെയ്റോ: മുന്‍ പ്രസിഡന്റ് ഹോസ്നി മുബാരക്കിനെ ജയില്‍ മോചിതനാക്കിയതില്‍ ഈജിപ്റ്റില്‍ വന്‍ പ്രതിഷേധം. ഏപ്രില്‍ സിക്സ് യൂത്ത് മൂവ്മെന്റ് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് മുബാറക്കിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷമാണ് 85കാരനായ മുബാരക്കിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷക്കെതിരെ മുബാറക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഈജിപ്ത് കോടതി പുനര്‍ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹുസ്നി മുബാറക്ക് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്. അഴിമതി പ്രക്ഷോഭകാരികളെ കൊലപ്പെടുത്തിയെന്ന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മുബാറക്കിനെ ജയിലില്‍ അടച്ചത്.
രോഗബാധിതനായ മുബാറക്ക് സ്ട്രേച്ചറിലാണ് നേരത്തെ വിചാരണയ്ക്കായി കോടതിയിലെത്തിയിരുന്നത്. 2011 വരെ മുപ്പത് വര്‍ഷക്കാലം ഈജിപ്റ്റിന്റെ പ്രസിഡന്റായിരുന്നു മുബാരക്ക്. 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ് സ്ഥാനമൊഴിഞ്ഞത്.
സൈനിക ഭരണകൂടത്തിന്റെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മുസ്ലീം ബ്രദര്‍ ഹുഡ് ഇന്ന് രാജ്യത്ത് രക്തസാക്ഷിത്വ ദിനം ആചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: