മൗറിറ്റാന: ആഫ്രിക്കയിലെ മുഴുവന്‍ ഇസ്ലാമിക ഭീകര സംഘടനകളും സംയുക്തമായി നിന്ന് പോരാട്ടത്തിനൊരുങ്ങുന്നു. അല്‍ഖ്വയ്ദ ഭീകര സംഘത്തിന്റെ പോഷക സംഘടനയുടെ തലവന്‍ മൊഖ്താര്‍ ബെല്മോഖ്തര് ഇന്നലെ പ്രഖ്യാപിച്ചത് വിവിധ ഇസ്ലാമിക ഭീകര സംഘടനകള്‍ പ്രവര്‍ത്തനം ഒന്നിപ്പിച്ച് ഫ്രാന്‍സിനെതിരേ പോരാട്ടം നടത്താന്‍ പോവുകയാണെന്നാണ്.
ബെല്മൊഖ്താറിന്റെ ഭീകര സംഘടനയുടെ പേര് അല്‍- മുലാത്തമീന് ബ്രിഗേഡ് എന്നാണ്. മുഖം മറച്ചവരുടെ സേന എന്നര്‍ത്ഥം. മറ്റൊരു പ്രമുഖ ജിഹാദി സംഘടന മാലി കേന്ദ്രമായ മൂവ്മെന്റ് ഫോര്‍ വണ്‍നസ് ആന്റ് ജിഹാദ് ഇന്‍ വെസ്റ്റ് ആഫ്രിക്ക (മുജാവോ) ആണ്. അവര്‍ സമാന സംഘടനകളുമായി ചേര്‍ന്ന് മേഖലയില്‍ മുസ്ലിം ഐക്യത്തിനും ജിഹാദിനും പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം. ഈ സംഘനകള്‍ ഒന്നായി അല്‍- മുറാബിറ്റണ് എന്ന പേരില്‍ പ്രവര്‍ത്തിച്ച് നെയില്‍ മുതല്‍ അറ്റ്ലാന്റിക് വരെ ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം.
ബെല്മോഖ്തര് ഒറ്റക്കണ്ണനായ അല്ജീരിയക്കാരനാണ്. ഇയാള്‍ അല്‍ഖ്വായ്ദയുടെ മുന്‍ കമാന്ററാണ്. ഇയാളായിരുന്നു അല്‍ജീരിയയില്‍ ഒരു ഗ്യാസ് പ്ലാന്റില്‍ കഴിഞ്ഞ ജനുവരിയില്‍ മൂന്ന് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 38 പേരെ ബന്ദികളാക്കി വെച്ചത്. 20 പേര് കൊല്ലപ്പെട്ട നൈഗറിലെ ഇരട്ടസ്ഫോടനക്കേസിലും ഇയാള്‍തന്നെയാണ് ആസൂത്രകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: