കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് പതാകദിനത്തോടെ തുടക്കംകുറിച്ചു.
കലൂര്‍ ജംഗ്ഷനില്‍ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് കാവിപതാക ഉയര്‍ത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് എറണാകുളം രവിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുമ്പില്‍ എറണാകുളം കരയോഗം അധ്യക്ഷന്‍ രാമചന്ദ്രന് പതാക ഉയര്‍ത്തി. കൊച്ചി നഗരപ്രദേശത്തിന് പുറമെ ഇടപ്പള്ളി, മട്ടാഞ്ചേരി, പള്ളുരുത്തി, മരട്, തൃപ്പൂണിത്തുറ, തിരുവാങ്കുളം എന്നിവിടങ്ങളിലായി 500 ഓളം പ്രധാന കവലകളിലും കേന്ദ്രങ്ങളിലും പതാകാരോഹണം നടന്നു. സ്വാഗതസംഘം അധ്യക്ഷന്‍ എല്‍. ശ്രീകുമാര്‍, പൊതുകാര്യദര്‍ശി രാമചന്ദ്രകമ്മത്ത്, സംസ്ഥാന കാര്യദര്‍ശി സി. അജിത്ത്, മേഖലാ അധ്യക്ഷന്‍ ജി. സതീഷ്കുമാര്‍, മേലേത്ത് രാധാകൃഷ്ണന്, സി.ജി. രാജഗോപാല്‍, എം. വിപിന്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു. ആഗസ്റ്റ് 25 ന് ഗോപൂജയും ഉറിയടിയും 26 ന് വൈകിട്ട് 5.30 ന് ഗംഗോത്രി ഹാളില്‍ കുടുംബസംഗമവും ആഗസ്റ്റ് 28 ന് മഹാശോഭായാത്രയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: