കാസര്‍കോട്: തീരപ്രദേശങ്ങളില്‍ അടിഞ്ഞ ഗ്യാസ് ടാങ്കറുകളും കണ്ടെയ്നറും നീക്കാന്‍ നടപടി ആരംഭിച്ചു. കടല്‍ വഴി അഴീക്കല്‍ തുറമുഖത്തേക്കാണ് ഇവ മാറ്റുന്നത്. ഇതിണ്റ്റെ ഭാഗമായി കപ്പല്‍ അധികൃതര്‍ നിയോഗിച്ച മംഗലാപുരം ആസ്ഥാനമായുള്ള യോജക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിണ്റ്റെ വിദഗ്ധ തൊഴിലാളികള്‍ നടപടികള്‍ ആരംഭിച്ചു. ടാങ്കറുകള്‍ വേര്‍പ്പെടുത്തുന്ന നടപടികളാണ് നടക്കുന്നത്. ഇവ ജെസിബി ഉപയോഗിച്ച് കടലിലേക്ക് തള്ളിയിറക്കിയിട്ടുണ്ട്. ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് അഴീക്കലിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ടാങ്കറുകള്‍ നീക്കാന്‍ ധാരണയിലെത്തിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. കാലാവസ്ഥ കൂടി പരിഗണിച്ച് സുരക്ഷാ സന്നാഹങ്ങളോടെയായിരിക്കും ടാങ്കറുകള്‍ നീക്കുക. ആറുടാങ്കറുകളാണ് ജില്ലയുടെ തീരപ്രദേശങ്ങളില്‍ അടിഞ്ഞത്. മൂന്നെണ്ണം ബേരിക്ക കടപ്പുറത്തും ഉദുമ ജമ്മ കടപ്പുറം, മൊഗ്രാല്‍പുത്തൂറ്‍ നാങ്കി, കോട്ടിക്കുളം എന്നിവിടങ്ങളില്‍ ഓരോന്നുവീതവുമാണ് ഉള്ളത്. തൃക്കണ്ണാട് കണ്ടെയ്നറും കരക്കടിഞ്ഞിരുന്നു. ജൂണ്‍ ൧൭ന് ഒമാന്‍ തീരത്തിനടുത്ത് മുങ്ങിയ എംവിഎംഒഎല് കംഫര്‍ട്ട് കപ്പലിലേതാണ് ടാങ്കറുകള്‍. ഇതിനുപുറമെ ഫുട്ബോളും ഫ്രിഡ്ജും കടപ്പുറത്തുകാര്‍ക്ക് ലഭിച്ചിരുന്നു. അരക്കോടി രൂപവരെ വിലവരുന്ന ഫ്രിയോണ്‍ വാതകമാണ് ടാങ്കറിനുള്ളില്‍. എന്നാല്‍ ടാങ്കറുകള്‍ ശൂന്യമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് കപ്പല്‍ കമ്പനി അധികൃതരുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുകയും ടാങ്കറുകള്‍ സ്വന്തം ചിലവില്‍ നീക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: