ഹരിപ്പാട്: തനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുത്തവര്‍ മാനമില്ലാത്തവരാണെന്ന് തെളിഞ്ഞതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കാര്‍ത്തികപ്പള്ളി എസ്എന്‍ഡിപി യൂണിയന് സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതാ നായര്‍ എഴുതിക്കൊടുത്ത 22 പേജുള്ള പരാതി കോണ്‍ഗ്രസ് സര്‍ക്കാര്‍ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി നശിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. യോഗ നേതൃത്വത്തിനെതിരെ കേസുകൊടുത്ത യുഡിഎഫുകാര്‍ എല്ലില്‍ കടിച്ച് പല്ലു പോയതുപോലെയായി. ചീഞ്ഞുനാറിയ ഈ രാഷ്ട്രീയക്കാര്‍ നമ്മുടെ വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സോളാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം നടത്തിയ സമരത്തില്‍ രഹസ്യധാരണയുണ്ടായിരുന്നു. എങ്ങനെയെങ്കിലും ഒത്തുതീര്‍ക്കാനായിരുന്നു ഇടതുപക്ഷം ശ്രമിച്ചത്. സമരത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും വിജയിച്ചു; ജനം തോറ്റു. സരിതാ നായരുടെ വിഷയം മാത്രമേ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ.
മതപരിവര്‍ത്തനത്തിന് വേണ്ടി കെ.പി.യോഹന്നാന്റെ സഹോദരന് കെ.പി.പുന്നൂസിന്റെ കയ്യില്‍ നിന്ന് 16,000 കോടിയുടെ കള്ളപ്പണം പിടിച്ചതും കണ്ടെയ്നറുകളില്‍ നോട്ടുകള്‍ എത്തിച്ചതും ഇന്ന് ചര്‍ച്ചയല്ല. ഒരു ദിവസം കൊണ്ട് ഈ കേസുകളെല്ലാം ഇല്ലാതായി. മൂവായിരം ഏക്കര്‍ അനധികൃത ഭൂമി കെ.പി.യോഹന്നാന് ഉണ്ട്. പാവപ്പെട്ടവര്‍ക്ക് ഭൂമി കൊടുക്കാനായി സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ എന്തുകൊണ്ട് ഈ അനധികൃത ഭൂമി പിടിച്ചെടുക്കുന്നില്ല.
ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുന്ന അവസ്ഥയാണ്. ഇത് നീതിയും ധര്മവുമില്ലാത്ത പ്രവര്‍ത്തിയാണ്. രാഷ്ട്രീയക്കാര്‍ക്ക് എസ്എന്‍ഡിപി വേദികള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കാര്‍ത്തികപ്പള്ളി യൂണിയന്റെ പ്രസിഡന്റ് കെ.അശോകപണിക്കര്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ വിദ്യാനന്ദസ്വാമി, ദിലീപ്.സി.മൂലയില്‍, പ്രൊഫ.സി.എം.ലോഹിതന്‍, സുബാഷ്, എം.സോമന്, മുരളി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്.രാജേഷ് ചന്ദ്രന് സ്വാഗതവും ഡോ.വി.സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: