വാഷിങ്ടണ്‍: ഇന്ന് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായിട്ടാണ് ഗൂഗിളിന്റെ ഡൂഡില്‍. ഫ്രഞ്ച് സംഗീത സംവിധായകന് ക്ലൗഡ് ഡെബിസിന്റെ 151-)മത് ജന്മദിനമാഘോഷത്തിന്റെ സ്മരണാര്‍ത്ഥമാണ് ഗൂഗിള്‍ ഇന്ന് വേറിട്ടോരു ചലനാത്മക ഡൂഡിളിന് രൂപം കൊടുത്തിരിക്കുന്നത്.
1862 ഓഗസ്റ്റ് 22ന് ജനിച്ച ക്ലൗഡ് ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ നിപുണനായിരുന്നു. തന്റെ ഏഴാം വയസ്സില്‍ പീയാനോയില്‍ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയ ക്ലൗഡ് പത്താം വയസ്സില്‍ പാരീസിലെ മ്യൂസിക്ക് കോളേജായ കണ്സര്വടോയറില് പഠനത്തിന് ചേര്‍ന്നു.
11 വര്‍ഷം നീണ്ടു നിന്ന പഠനത്തിനൊടുവില്‍ ചില പ്രഗല്ഭരോടോപ്പം വാദ്യേപകരണങ്ങള് വായിക്കുകയും ചെയ്തു. വേറിട്ടോരു സംഗീതജ്ഞനെന്ന നിലയില്‍ അദ്ദേഹത്തിന് സംഗീത സംവിധാനത്തിന് സ്ക്കോളര്‍ഷിപ്പ് ലഭിച്ചു.
ഓര്ക്കെസ്ട്രെല്, ബാലറ്റ്, സോളോയിസ്റ്റിലും ഓര്‍ക്കെസ്ട്രയിലും, ചാമ്പര്‍, സോളോ പിയാനോ എന്നിവയിലും അദ്ദേഹം തന്റെ സംഗീത പാഠവം തെളിയിച്ചിരുന്നു. 1918 മാര്‍ച്ച് 25ന് വിഖ്യാതനായ ഈ സംഗീത സംവിധായകന് ക്യാന്‍സര്‍ മൂലം പാരീസിലെ തന്റെ വസതിയില്‍ മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: