കണ്ണൂര്‍: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ തന്നെ കാലുപിടിച്ചാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസ്സന്.
നേരത്തെ സി.പി.എം നേതാവ് എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉറപ്പുനല്കിയെന്ന്് പറഞ്ഞിരുന്നു.
ഇത് അവിശ്വസിക്കേണ്ടെന്നും ഹസ്സന് പറഞ്ഞു. തിരുവഞ്ചൂരും പിണറായിയും ഈ വെളിപ്പെടുത്തലുകള്‍ നിഷേധിച്ചിരുന്നു.
എം വി ജിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ആഭ്യന്തരമന്ത്രിയുമായി പിണറായി വിജയന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് ആവശ്യപ്പെടുകയും ചെയ്തു.
ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ മുന്നണി മര്യാദകള്‍ ലംഘിക്കുന്നതാണെങ്കിലും അദ്ദേഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും ഹസ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: