തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. ഉപരോധ സമരം ഒത്തു തീര്‍പ്പാക്കിയെന്ന കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്റെ പരാമര്‍ശം ശരിയായിരിക്കാമെന്നും മുരളീധരന് പറഞ്ഞു.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ കെപിഎംഎസ് സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പി സി ജോര്‍ജ്ജിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയേറിഞ്ഞിരുന്നു.
കല്ലേറില്‍ ജോര്‍ജ്ജിന്റെ വാഹനത്തിന്റെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. സോളാര്‍ വിഷയത്തിലും സംഘടനാപ്രശ്നങ്ങളിലും യുഡിഎഫിന് തലവേദനയുണ്ടാക്കുന്ന പ്രസ്താവനകളുമായി ജോര്‍ജ്ജ് രംഗത്ത് എത്തിയതാണ് യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: