തൊടുപുഴ: തനിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.
യൂത്ത് കോണ്‍ഗ്രസ് ഭീഷണിക്ക് മുന്നില്‍ താന്‍ കീഴടങ്ങില്ല. പോലീസിന്റെ സഹായത്തോടെയാണ് തനിക്കെതിരേ ആക്രമണം നടത്തിയതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
തൊടുപുഴയില്‍ കെപിഎംഎസ് സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസുകാര്‍ ചീമുട്ടയെറിഞ്ഞിരുന്നു.
ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇതിനെതിരേയാണ് ജോര്‍ജ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: