കൊച്ചി: ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസുകളുടേയും അവയുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ അദാലത്തില്‍ 30 പരാതികള്‍ ലഭിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നടന്ന അദാലത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, ആര്.ടി.ഒ ബി.ജെ.ആന്റണി, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ എന്‍.കെ.രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
അദാലത്തിനു ശേഷം നടന്ന യോഗത്തില്‍ എന്‍ഫോഴ്സ്മെന്റ് ജോലികള്‍ കൃത്യമായി നടപ്പാക്കുകയും ലൈന്‍ ട്രാഫിക് പരിശോധനയിലൂടെ 62 ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ഋഷിരാജ് സിംഗ് അഭിനന്ദിച്ചു. ജോയിന്റ് ആര്.ടി.ഒ മാരായ പി.എച്ച്.സാദിഖ് അലി, ജോജി പി ജോസ്, എ,കെ,ശശികുമാര്‍, ആദര്‍ശ് കുമാര്‍ ജി നായര്‍, റെജി പി വര്‍ഗീസ് എന്നിവരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: