വാഷിംഗ്ടണ്‍: ചൈനീസ് കടന്നുകയറ്റം കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കയുടെ സഹായം തേടില്ലെന്ന് ഇന്ത്യ. ലഡാക്കില്‍ ചൈനയുടെ കയ്യേറ്റത്തില്‍ അതിര്‍ത്തി സംരക്ഷണത്തിന് ഇന്ത്യ സ്വയം പ്രാപ്തമാണെന്ന് ഉറപ്പുണ്ട്.
രാജ്യ സംരക്ഷണം ആത്യന്തികമായി ഇന്ത്യയുടെ പരമാധികാര പ്രക്രിയയില്പ്പെട്ടതാണ്. തങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിനായി മറ്റുള്ളവരുടെ സഹായം തേടി പോകില്ല. കഴിഞ്ഞ ദിവസം അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കവെ ദേശീയ സുരക്ഷാ ഉപദേശകന് ശിവശങ്കര്‍ മേനോന് പറഞ്ഞു. യാത്രക്കിടെ അദ്ദേഹം ഒബാമ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യന്‍ പ്രദേശത്ത് പത്ത് കി.മീ. ഉള്ളിലേക്ക് ചൈനീസ് സേന നുഴഞ്ഞു കയറി ടെന്റ് സ്ഥാപിച്ചത്.
ചൈനയുമായുള്ള ചെറുത്തുനില്‍പ്പിന് സഹായം തേടി പോയതാണോ എന്ന് ചോദിച്ചാല്‍ അതിന് ഇല്ല എന്നായിരിക്കും തന്റെ മറുപടിയെന്ന് മേനോന് പറഞ്ഞു. ഈയടുത്ത് നടന്ന ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ ഒരു അമേരിക്കന്‍ സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1962 ല്‍ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം യുസ് സഹായം ഇന്ത്യ തേടിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇങ്ങനെയൊരാ വശ്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ സുരക്ഷ ഉപദേഷ്ടക സൂസന് റൈസ്, പ്രതിരോധ സെക്രട്ടറി ചുക് ഹേഗല്‍, വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് എന്നിവരുമായി മേനോന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോള്‍ നിയന്ത്രണ രേഖയില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയും പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് പ്രശ്നങ്ങളും അദ്ദേഹത്തിന്റെ കൂടിക്കാഴ്ച യില്‍ ചര്‍ച്ചാ വിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: