കൊട്ടാരക്കര: പള്ളിക്കല്‍ കൊച്ചുവീട്ടില്‍ പി. ദിവാകരന്‍പിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായത് മുതിര്‍ന്ന സംഘസ്വയംസേവകനെ. സൂറത്തില്‍ ഗുജറാത്ത് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയിലിരിക്കെ ഭാസ്കര്‍ റാവുജിയുമായി ഉണ്ടായ സൗഹൃദമാണ് അദ്ദേഹത്തെ സംഘത്തിലേക്ക് ആകര്‍ഷിച്ചത്. ഭാസ്കര്‍ റാവുജിയുടെ വഴിത്തിരയിലൂടെ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി. തുടര്‍ന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തി വിവിധ ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പള്ളിക്കല്‍ 201 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ പ്രസിഡന്റ്, ദേവിവിലാസം ഹൈന്ദവസംഘടനാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അസുഖബാധിതനാണെങ്കില്പോലും അടുത്ത സമയം വരെയും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: