കൊച്ചി: കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് റോഡ് ഗാരന്റി ഉള്‍പ്പെടെയുള്ള പുത്തന്‍ നിര്‍മ്മാണം നടത്തണമെന്ന് വൈ.എം.സി.എ സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു. മുന്‍ ചീഫ് സെക്രട്ടറി പി.സി സിറിയക് ഐഎഎസ് മോഡറേറ്ററായിരുന്നു.
മുന്‍ പിഡബ്ല്യുഡി ചീഫ് എഞ്ചിനിയര്‍ കുര്യന് മാത്യു, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ സി.കെ തോമസ്, ആര്‍ക്കിടെക്റ്റ് ജി.ഗോപകുമാര്‍, ബില്‍ഡേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ചെറിയാന് വര്‍ക്കി, പ്രൊഫ.കെ.അരവിന്ദാക്ഷന് മാസ്റ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എറണാകുളം വൈഎംസിഎ ചെയര്മാന് പി.ജെ കുര്യച്ചന്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കുരുവിള മാത്യൂസ്, സബ് റീജണല്‍ ജനറല്‍ കണ്‍വീനര്‍ വി.എല്‍ രാജന്, പാലാരിവട്ടം ബ്രാഞ്ച് സെക്രട്ടറി ആന്റോ ജോസഫ്, വൈഎംസിഎ ബോര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് പി.കോര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: