Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്ത വിപ്ലവത്തിന്റെ വഴിവിളക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2013, 07:03 pm IST
inSamskriti

ഇന്നു ശ്രീ നാരായണ ഗുരുജയന്തി

ഇന്ന്‌ ചിങ്ങത്തിലെ ചതയം, അന്ന്‌ ആ ദിനത്തില്‍, (1854) ചെമ്പഴന്തിയില്‍ പിറന്നത്‌ ആധുനിക യുഗത്തിലെ ദിശാനക്ഷത്രമായിരുന്നുവെന്ന്‌ പിന്നെയും എത്രയോ കാലം കഴിഞ്ഞാണു നമ്മള്‍ അറിഞ്ഞത്‌. വിപ്ലവത്തിന്റെ നിറം ചുവപ്പല്ലെന്നു പിന്നെയുമിത്ര കാലമായിട്ടും നമ്മള്‍ പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടില്ലെന്നത്‌ നമ്മുടെ കാലത്തിന്റെ പിടിപ്പുകേട്‌. മാറ്റം വരേണ്ട വേദികളിലെല്ലാം വിളക്കുതെളിയിക്കാന്‍ പില്‍ക്കാലത്ത്‌ നാരായണ ഗുരുവെന്നു കീര്‍ത്തിമാനായ ആ ജീവന്റെ പിറവി കാരണമായി. ജീവിത രീതിയില്‍, ആചാരത്തില്‍, അനുഷ്ഠാനത്തില്‍, വിശ്വാസത്തില്‍, ഭാഷയില്‍ സാഹിത്യത്തില്‍, സാമൂഹ്യ ക്രമത്തില്‍…. സംഘര്‍ഷമില്ലാതെ വിപ്ലവമു൹ാ‍കില്ലെന്ന വിചിത്ര തത്വശാസ്ത്രം അദ്ദേഹം തിരുത്തി. അറിവാണ്‌ വഴിവിളക്കെന്നു സ്ഥാപിച്ചു. സ്വയം അറിയുന്നതാണ്‌ ശരിയായ തിരിച്ചറിവെന്നു അനുഭവിപ്പിച്ചു. വേദവും വേദാന്തവും ലളിതമായി അനുഷ്ഠിച്ചു കാണിച്ചു. സാധാരണക്കാരോടു സ്വജീവിതം കൊണ്ടു സംവദിച്ചു. സ്വയം തെളിഞ്ഞും സമീപസ്ഥങ്ങളെ തെളിയിച്ചും വിരാജിച്ചു. അന്നല്ലെങ്കില്‍ എന്നെങ്കിലും ഈ വഴിയില്‍ മനുഷ്യകുലം വരുമെന്ന ഉറച്ച വിശ്വാസത്തില്‍ ഗുരു യുഗാതിവര്‍ത്തിയായ മാര്‍ഗ ദര്‍ശനം വിശദീകരിച്ചു. പക്ഷേ, നമ്മള്‍…

നമ്മള്‍, ഗുരുവിന്റെ ഇരുപതോളം ദര്‍ശന വിശദീകരണങ്ങളില്‍ രണ്ടു വരിമാത്രം മനഃപാഠമാക്കി സമാധാനിച്ചു, ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണ’മെന്ന്‌ അര്‍ത്ഥവ്യാപ്തിയറിയാതെ പാടി ആത്മസുഖം കൊണ്ടു. പത്തിലേറെ ഉദ്ബോധന കാവ്യങ്ങളില്‍നിന്ന്‌ കാര്യമായൊന്നും ജീവിതത്തില്‍ പകര്‍ത്താതെ ഒരു വാക്യം സ്ഥാനത്തും അസ്ഥാനത്തും ഉരുക്കഴിക്കാന്‍ മനഃപാഠമാക്കി-‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’യെന്ന്‌.
പക്ഷേ, ഗുരുവരുളിലെ എത്രയെത്ര ഉപദേശങ്ങളുണ്ട്‌ നമുക്കു ജീവിതത്തില്‍ പകര്‍ത്താന്‍… അദ്ദേഹത്തിന്റെ രണ്ടു കൃതികള്‍ ഇവിടെ- (സാര വിശദീകരണത്തിന്‌ ശ്രീ മുനിനരായാണ പ്രസാദിനോടു കടപ്പാട്‌)

ജാതി നിര്‍ണ്ണയം :

(1914-ല്‍ എഴുതിയത്‌. സമൂഹത്തിലെ ജാതിചിന്ത എത്ര അസംബന്ധമെന്നു കാട്ടുന്ന കൃതി)

മനുഷ്യാണാം മനുഷ്യത്വം

ജാതിര്‍ ഗോത്വം ഗവാം യഥാ

ന ബ്രാഹ്മണാദിരസ്യൈവം

ഹാ! തത്ത്വം വേത്തി കോളപി ന

(പശുക്കള്‍ക്കു പശുത്വമാണ്‌ ജാതി. അതേ പ്രകാരം മനുഷ്യര്‍ക്ക്‌ മനുഷ്യത്വമാണ്‌ ജാതി. ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയുളളവ ജാതിയല്ല. എന്തു കഷ്ടമാണ്‌! ആ തത്ത്വം ആരുമറിയുന്നില്ലല്ലോ)

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌

ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലതില്‍

മനുഷ്യന്‌ ഒരു ജാതിയാണുള്ളത്‌. അവന്‌ ഒരു മതമാണുള്ളത്‌, അവന്‌ ഒരു ദൈവമാണുള്ളത്‌. എല്ലാ മനുഷ്യരുടേയും ജനനം ഒരേമാതിരിയാണ്‌. എല്ലാ മനുഷ്യരുടെയും ആകാരവും ഒന്നാണ്‌. ഇതിലൊന്നും മനുഷ്യര്‍ തമ്മില്‍ ഒരു ഭേദവുമില്ല.

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി

നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

ഒരുജാതിയിലുള്ള ആണും പെണ്ണും ഇണചേരുമ്പോഴാണല്ലോ സന്തതിയുണ്ടാകുന്നത്‌. ഈ നിയമം മനസ്സിലാകുമ്പോള്‍ മനുഷ്യജാതി ഒരു ജാതിയിലുള്ളതാണെന്ന്‌ കാണാന്‍ പ്രയാസമില്ല.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും

പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?

ബ്രാഹ്മണനും പറയനും ജന്മമെടുക്കുന്നത്‌ ഒരൊറ്റ ജാതിയില്‍ നിന്നുതന്നെയാണ്‌. അപ്പോള്‍ പിന്നെ നരജാതിക്കുള്ളില്‍ എന്ത്‌ അന്തരമാണുള്ളത്‌?

പറച്ചിയില്‍ നിന്ന്‌ പണ്ടു പരാശര മഹാമുനി

പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.

പണ്ട്‌ പ്രസിദ്ധനായ പരാശരമഹാമുനി ജനിച്ചത്‌ അദൃശ്യന്തി എന്ന പറയസ്ത്രീയുടെ മകനായിട്ടാണ്‌. വേദങ്ങളെ നാലായി പകുത്ത്‌ വ്യവസ്ഥപ്പെടുത്തിയ വ്യാസഭഗവാനാകട്ടെ മത്സ്യഗന്ധി എന്ന മുക്കുവസ്ത്രീയുടെ മകനായിട്ടാണ്‌ ജന്മമെടുത്തത്‌.

ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍

ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?

ചിന്തിച്ചുനോക്കിയാല്‍, ഏതെങ്കിലും തരത്തിലുള്ള ഭേദത്തിന്‌ ജാതിക്കുള്ളില്‍ അല്‍പ്പമെങ്കിലും സ്ഥാനമുണ്ടോ? ഇല്ല. വ്യക്തിപരമായ സവിശേഷതകളുടെ അംശത്തില്‍ മാത്രമേ ഭേദത്തിന്‌ സ്ഥാനമുള്ളൂ എന്നത്‌ പ്രസിദ്ധവുമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.