ഇടുക്കി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ അധിക്ഷേപവുമായി സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പിടി തോമസും നികൃഷ്ട ജീവികളാണ്. ഈ ത്രിമൂര്‍ത്തികളാണ് തന്നെ ഇടുക്കി ജില്ലയില്‍ നിന്നും അകറ്റിയതെന്നും മണി പറഞ്ഞു.
തന്നെയെയും പാര്‍ട്ടിയേയും ഇല്ലായ്മ ചെയ്യാനാണ് ഇവരുറ്റെ തീരുമാനം. എന്നാല്‍ ആ പമ്പര വിഡ്ഡികള്‍ക്ക് തെറ്റിപ്പോയെന്നും മണി മൂലമറ്റത്ത് തനിക്ക് നല്കിയ സ്വീകരണത്തില്‍ പറഞ്ഞു. ആരു വിചാരിച്ചാലും തന്റെ ശൈലി മാറ്റാനാവില്ല. അങ്ങനെ ശൈലി മാറ്റിയാല്‍ താന്‍ താനല്ലാതാകും. കന്നി മാസത്തില്‍ ചില ജന്തുക്കള്‍ പുറകെ നടക്കുന്നതു പോലെയാണ് സരിതയുടെ പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടന്നതെന്നും മണി പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മണി പറഞ്ഞു. ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ചതിനെ തുടര്‍ന്ന് ആദ്യമായിട്ടാണ് മണി ഇടുക്കിയിലെത്തിയത്. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം മണി ജില്ലയില്‍ പ്രവേശിക്കുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.
മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ അഞ്ചേരി ബേബി വധക്കേസില്‍ മാത്രമാണ് എംഎം മണിയെ അറസ്റ്റ് ചെയ്തത്. 45 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് മണിക്ക് ജാമ്യം ലഭിച്ചത്. ഇടുക്കി ജില്ലയില്‍ പ്രവേശിക്കാനാകില്ലെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധന. കേസന്വേഷണം തുടരുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. കുറ്റപത്രം ഓഗസ്റ്റ് 20നുള്ളില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇത് ഇനിയും നീളാനാണ് സാധ്യത. ഹൈക്കോടതിയാണ് മണിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
മണി ജില്ലാ സെക്രട്ടറിയായിരിക്കെയാണ് വിവാദ പ്രസംഗവും അതിന് പിന്നാലെ വിവാദവും ഉണ്ടായത്. ഇതേ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മണിയെ മാറ്റി നിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: