തിരുവനന്തപുരം : സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ സംബന്ധിച്ച ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ധാരണയായി.
മുഖ്യമന്ത്രിയുടെ ഓഫീസാകണം അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവെന്നതാണ് എല്‍ഡിഎഫ് സമര്‍പ്പിക്കാനിരിക്കുന്ന നിര്‍ദേശത്തില്‍ പ്രധാനമായും ആവശ്യപ്പെടുക. തട്ടിപ്പുപണം എവിടെയെന്ന് കണ്ടെത്താന്‍ ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടും.
എന്നാല്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ എല്‍ഡിഎഫ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് സൂചന. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ തെളിവുണ്ടെന്ന വാദം കത്തില്‍ പരാമര്‍ശിക്കാനും എല്‍ഡിഎഫില്‍ ധാരണയായിട്ടുണ്ട്. നിര്‍ദേശങ്ങളെക്കുറിച്ച് ധാരണയാകാന്‍ ചൊവ്വാഴ്ചയും എല്‍ഡിഎഫ് യോഗം ചേര്‍ന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാവിലെ ഒന്‍പതു മണിക്ക് വീണ്ടും യോഗം ചേര്‍ന്ന് അന്വേഷണ വിഷയങ്ങള്‍ അന്തിമമായി തീരുമാനിച്ചത്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് നടത്തിവന്ന സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ചത്.
ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂവെന്നും മുഖ്യമന്ത്രി അന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: