തിരുവനന്തപുരം: കേരള ജനത സഹിക്കുന്നത് പരമ കള്ളനായ മുഖ്യമന്ത്രിയെയാണെന്നും ഈ ഭരണം അധിക കാലമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു.
തമലം യുവജന സമാജം ഗ്രന്ഥശാലാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചത് സര്‍ക്കാര്‍ ഇറക്കിയ പട്ടാളത്തിന്റെ വെടിവയ്പ്പും ലാത്തിയടിയും ഒഴിവാക്കാനാണെന്നും വി എസ് പറഞ്ഞു.
ഉപരോധ സമരത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തതെന്നും സമര ശക്തി കൊണ്ടാണ് ജുഡീഷ്യലന്വേഷണത്തിന് ഉമ്മന്‍ചാണ്ടിക്ക് സമ്മതിക്കേമ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: