കോട്ടയം: എംടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അഞ്ചുവിദ്യാര്ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടാംക്ലാസം വിദ്യാര്‍ത്ഥികളായ അഭിജിത്ത് പി.എസ്, ആല്ബിന് ഐ പൂന്നൂസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അജയ് കൃഷ്ണന്, ഹാമിയത്ത് ഹിദായത്തുള്ള, ജസിന് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കുട്ടികള്‍ക്ക് നല്കിയ ബീഫില്‍ നിന്നാണ് വിഷബാധ ഉണ്ടായത് രാവിലെ തയ്യാറാക്കിയ ബീഫ് രാത്രിയിലും കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ കുട്ടികള്‍ നിര്‍ത്താതെ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അവശതയിലാകുകയായിരുന്നു. ഹോസ്റ്റല്‍ വാര്ഡന് അല്ലാതെ സ്കൂളില്‍ നിന്ന് ആരും കുട്ടികളെ അന്വേഷിച്ചില്ലെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: