തൃശൂര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 23ന് ജില്ലാകളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. സെപ്തംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ഈ ആശ്യമുന്നയിച്ചുതന്നെ പഞ്ചായത്ത് തലത്തിലുള്ള ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. സോളാര്‍ അഴിമതിക്കെതിരെ നടത്തിവന്നിരുന്ന സമരത്തില്‍ നിന്ന് സിപിഎം തന്ത്രപരമായി രക്ഷപ്പെട്ടിരിക്കയാണെന്ന് മുരളീധരന് പറഞ്ഞു. സപ്തംബര്‍ 12 വരെ സമരത്തില്‍ നിന്ന് അവര്‍ ലീവെടുത്തിരിക്കുകയാണ്. ഈ സമയത്തിനകം പുതിയ വിവാദപരമായ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സോളാര്‍ അഴിമതി തുടങ്ങിയവ ജനങ്ങളില്‍ നിന്ന് മറക്കാനുള്ള ശ്രമമാണ് സിപിഎം ബോധപൂര്‍വ്വം ശ്രമിക്കുന്നത്. ഈയൊരു മാസം സമരങ്ങളില്‍ നിന്നകന്നുനില്ക്കുന്നതിലൂടെ ജനങ്ങളെ സിപിഎം ചതിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
26ന് പാര്‍ട്ടി സംസ്ഥാനസമിതി പാലക്കാട് ചേര്‍ന്ന് തെരഞ്ഞെടുപ്പിനെപ്പറ്റി ചര്‍ച്ച ചെയ്യും. 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതു മുട്ടിയിരിക്കുകയാണ്. ദേശീയോത്സവമായ ഓണത്തെ ഇക്കുറി വിലക്കയറ്റം മുക്കാനുള്ള സാധ്യത ഏറെയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധന വെള്ളമില്ലാത്തതിനാലാണ് നിലവില്‍ വന്നത്. വെള്ളം ഡാമുകളിലെല്ലാം നിറഞ്ഞുകവിഞ്ഞിട്ടും വൈദ്യുതി ചാര്‍ജ്ജിന് കുറവ് വരുത്താന്‍ കെഎസ്ഇബി തീരുമാനിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വികസനനയമായിരിക്കും മുഖ്യ ചര്‍ച്ചാവിഷയമെന്ന് വി. മുരളീധരന് പറഞ്ഞു. യുവാക്കള്‍ക്ക് അദ്ദേഹം ഹരമായിതീര്ന്നിരിക്കുകയാണ്. കഴിഞ്ഞതവണ സംസ്ഥാനത്ത് ആറ് ശതമാനം വോട്ടാണ് ബിജെപി നേടിയതെങ്കില്‍ ഇക്കുറി 16 ശതമാനമായിട്ട് വര്‍ധിക്കുമെന്നാണ് ബിജെപിയുടെ നിഗമനം.
തിരുവനന്തപുരത്ത് 2004ല്‍ 2.28 ലക്ഷം വോട്ട് ലഭിച്ചു. ഇക്കുറി അത് 16 ശതമാനമായി വര്‍ധിക്കുമെന്നും തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുമെന്നും അദ്ദേഹം പറഞ്ഞു. 200 ദിവസത്തെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി. വിവിധ ഉപസമിതികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു. ചെറുപ്പക്കാരെ ലാക്കാക്കിയും ഭൂരിപക്ഷ സമുദായത്തിന്റെയും പട്ടികജാതി പട്ടികവര്ഗ്ഗത്തിന്റെയും മറ്റ് സമുദായങ്ങളുടെയും പ്രശ്നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണമായിരിക്കും ബിജെപി കാഴ്ചവയ്ക്കുക.
പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തനം ഏരിയാതല യോഗം എന്നിവയ്ക്ക് സംസ്ഥാന ബിജെപി നേതാക്കള്‍ പങ്കെടുക്കും. സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 2വരെ ലോക്സഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് ദേശീയ നേതാക്കള്‍ പങ്കെടുക്കും. കര്‍ഷകര്‍ ആദിവാസിയുവാക്കള്‍, ന്യൂനപക്ഷസമുദായം എന്നിങ്ങനെയുള്ള പ്രത്യേകസമ്മേളനങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തോടനുബന്ധിച്ച് വിളിച്ച് ചേര്‍ക്കും. ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് വെങ്കയ്യനായിഡു മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തും. ദേശീയ ഏകോപനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമായിരിക്കും ബിജെപി നടത്തുക. എല്പിജിഗ്യാസ് ബാങ്ക് വഴി ഉപഭോക്താക്കള്‍ക്ക് സബ്സിഡി വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കിയ പത്തനംതിട്ട, വയനാട് ജില്ലകളില്‍ പൂര്‍ണ പരാജയമാണ്.
സംസ്ഥാനമൊട്ടാകെ ഇത് നടപ്പില്‍ വരുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ സബ്സിഡി തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. ആദിവാസികള്‍ക്ക് ഒരു ഹെക്ടര്‍ വരെ സ്ഥലം കൊടുക്കാനാണ് കേന്ദ്ര ഭൂപരിഷ്കരണ നയം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഭൂമി ഇല്ലാഞ്ഞല്ല, സര്‍ക്കാര്‍ മനപൂര്‍വ്വം നല്കാന് ഉദ്ദേശിക്കുന്നില്ലെന്നാണ് അവരുടെ തീരുമാനം.
ഭൂമിക്ക് പകരം രൂപ കൊടുക്കാമെന്നാണ് സര്‍ക്കാരിന്റെ നയം. ഇത് ആദിവാസികളോടുള്ള വഞ്ചനയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: