കൊച്ചി: ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആക്ഷേപങ്ങള്‍ക്കിടയാക്കാതെ നടപ്പാക്കുന്നതില്‍ ഊര്ജ്ജസാക്ഷരത നേടിയ സമൂഹത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ബെന്നി ബഹനാന് എംഎല്‍എ. എറണാകുളം-അങ്കമാലി അതിരൂപതാ വെല്‍ഫെയര്‍ സര്‍വ്വീസസിന്റെ ആഭിമുഖ്യത്തില്‍ പൊന്നുരുന്നിയില്‍ സംഘടിപ്പിച്ച അക്ഷയ ഊര്ജ്ജദിനാഘോഷവും സഹൃദയ എനര്‍ജി പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം-അങ്കമാലി അതിരൂപതാ ചാന്‍സലര്‍ ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. സഹൃദയ വിജ്ഞാന് ഊര്‍ജ്ജ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം കെസിബിസി വിദ്യാഭ്യാസകമ്മീഷന് സെക്രട്ടറി ഫാ.ജേക്കബ് പാലക്കാപ്പള്ളി നിര്‍വ്വഹിച്ചു. ഊര്‍ജ്ജദിന പ്രദര്‍ശനം ഫാ.സേവി പടിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, എ.റഷീദ് ഹാജി, കുരുവിള മാത്യൂസ്, ഷാലറ്റ് ആന്റണി, കെ.എന്‍ അയ്യര്‍, ബിജു ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: