കൊല്ലം: പട്ടണങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് യുവാക്കളോട് അസ്വാഭാവിക സൗഹൃദം ഉണ്ടാക്കിയ ശേഷം അവര്‍ അണിഞ്ഞിട്ടുള്ള സ്വര്‍ണാഭരണങ്ങളും പണവും മറ്റും അപഹരിച്ച് വന്നിരുന്നയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരുമ്പുഴ മിനി ഗ്യാസ് ഗോഡൗണിന് സമീപം പാവൂര്‍ തെക്കതില്‍ രാധാമന്ദിരത്തില്‍ സന്തോഷ് കുമാര്‍ (36)ആണ് പിടിയിലായത്. തൃപ്രയാറില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം കെ. എസ്. ആര്. ടി. സി. യ്ക്ക് സമീപം ലിങ്ക് റോഡില്‍ വച്ച് ഫെബ്രുവരി 28ന് നെയ്യാറ്റിന്‍കര സ്വദേശിയായ ബിജു എന്നയാളുടെ രണ്ട് പവന് മാല പൊട്ടിച്ചെടുത്ത കേസിലും കൊല്ലം റെയില്‍വെ സ്റ്റേഷന് – കര്‍ബല റോഡില്‍ വച്ച് മെയ് 12ന് ശാസ്താംകോട്ട സ്വദേശിയായ ബാലുവിന്റെ മൂന്ന് പവനും ബ്രയ്സ്ലറ്റും കവര്‍ന്ന കേസിലും കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് ആലപ്പുഴ സ്വദേശിയായ അരുണ്‍കുമാര്‍ എന്നയാളുടെ കഴുത്തില്‍ കിടന്ന അഞ്ച് പവന് തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത സംഭവത്തിലും പ്രതിയാണിയാള്‍. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ് സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ് എസ്.ഐ ജി.ഗോപകുമാര്‍, ഗ്രേഡ് എസ്.ഐ.പ്രകാശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അനന്‍ബാബു, ഹരിലാല്‍, സജിത് , സുനില്‍, കൃഷ്ണകുമാര്‍, ഗുരുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: