കൊല്ലം: കൊട്ടാരക്കര വാളകത്തെ ആര്.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകന് കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റ സംഭവം അപകടമല്ല ആക്രമണമാണെന്ന് സിബിഐ. കാറിടിച്ച് അപകടം സംഭവിച്ചുവെന്നായിരുന്നു പോലീസിന്റെ നിഗമനം.
ഇതാണ് ഇപ്പോള്‍ സിബിഐയുടെ കണ്ടെത്തലോടെ മാറിയിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കാര്‍ അപകടം ഉണ്ടായാലും മലദ്വാരത്തില്‍ മുറിവുണ്ടാകിലെന്ന് സിബിഐ പറഞ്ഞു.
ഇതാണ് ഇത്തരത്തിലൊരു അന്വേഷണത്തിലേക്ക് സിബിഐയെ എത്തിച്ചത്. 60 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഇടിച്ചാല്‍ പരുക്ക് ഈ വിധത്തില്‍ ആയിരിക്കില്ലെന്നും സിബിഐ കണ്ടെത്തി.
കേസില്‍ വീണ്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചു. സംഭവത്തില്‍ നുണപരിശോധന വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പിഎ പ്രദീപുള്പ്പടെ ഇതുവരെ 50 പേരെ സിബിഐ ചോദ്യം ചെയ്തു. 2011 സെപ്തംബര്‍ 27ന് രാത്രിയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള മാനേജരായ സ്കൂളിലെ അധ്യാപകന് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: