കോതമംഗലം : കോതമംഗലത്ത് ചികിത്സ ലഭിക്കാതെ മൂന്നരവയസുകാരനായ ആദിവാസി ബാലന് മരിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് തലവച്ചചാറ ആദിവാസി കോളനിയില്‍ ഷാജി – ഉഷ ദമ്പതികളുടെ മകന് സനോജ് ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് കുട്ടിയുമായെത്തിയെങ്കിലും പ്രാഥമിക ചികിത്സ പോലും നല്കാന് ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
കോതമംഗലം പോലീസ് കേസെടുത്തു. നാല്‍പ്പത്തഞ്ച് കിലോമീറ്ററോളം വനമേഖല താണ്ടി നഗരത്തിലെത്തിയ ഇവര്‍ തിരികെ കോളനിയിലേക്ക് പോകാന്‍ വയ്യാതെ നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ തങ്ങുകയായിരുന്നു.
കുട്ടിയെ വീണ്ടും താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാനിരിക്കെ രാവിലെ ഏഴോടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: